6 March 2026, Friday

Related news

March 6, 2026
March 4, 2026
March 4, 2026
February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 23, 2026
February 21, 2026
February 21, 2026

എല്‍ഡിഎഫിന് മൂന്നാം ഉഴം ഉറപ്പ്: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 14, 2026 9:42 pm

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം ഉറപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ ക്യാപ്റ്റനുമായ ബിനോയ് വിശ്വം. എല്‍ഡിഎഫ് ജാഥകള്‍ കേരളത്തില്‍ ഉണ്ടാക്കിയ പ്രതികരണം അങ്ങേയറ്റം ആവേശോജ്വലമാണ്. ജാഥകളില്‍ കാണുന്ന ജനപങ്കാളിത്തം ചൂണ്ടിക്കാണിക്കുന്നത് എല്‍ഡിഎഫ് മുന്നോട്ട്‍വയ്ക്കുന്ന നിലപാടുകളും ആശയങ്ങളും രാഷ്ട്രീയവും കേരളം പൂര്‍ണ മനസോടെ ഏറ്റെടുക്കുന്നുണ്ട് എന്നാണ്. എല്‍ഡിഎഫിന്റെ മൂന്നാമൂഴത്തിനുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. അതിനാലാണ് ബിജെപിയും കോണ്‍ഗ്രസും സംഘടിതമായി കാറ്റിന്റെ ഗതിമാറ്റി വിടുവാന്‍ വേണ്ടി ശ്രമിക്കുന്നത്. അവരിപ്പോള്‍ പറയുന്ന ഒരു വിഷയവും ജനജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സമൂഹമാകെ വികസനത്തിന്റെ മുന്നേറ്റമുണ്ടാക്കാന്‍ കാത്തിരിക്കുകയാണ്. അതിന്റെ രാഷ്ട്രീയ ചേരി എല്‍ഡിഎഫാണെന്ന് ജനങ്ങള്‍ മനസിലാക്കുന്നു. ബിജെപിയുടെ കൂടെ ഒളിഞ്ഞും തെളി‍‍ഞ്ഞും കൈകോര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് നടത്തുന്ന എല്ലാ പ്രചാരഘോഷങ്ങളും അവരുടെ അകത്തുള്ള ആഭ്യന്തര കുഴപ്പങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ്. ഇടതുപക്ഷ തരംഗത്തിനൊടുവില്‍ കേരളം എല്‍ഡിഎഫിന്റെ മൂന്നാമൂഴം കാണുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.