പത്രികാ സമര്‍പ്പണത്തിന് ശേഷം വീടുകയറിയുള്ള പ്രചരണത്തിലൂടെ ജയ്ക്ക് സി തോമസ് മണ്ഡലത്തിൽ നിറഞ്ഞ് കഴിഞ്ഞു. ഒരോ മേഖലയിലും എത്തി വോട്ടര്‍മാരെ നേരിട്ട് കാണുകയാണ് ഇപ്പോള്‍ അദ്ദേഹം. പൊതുപ്രവർത്തകൻ എന്ന നിലയിൽ ജനിച്ച് വളർന്ന മണ്ണിൽ ഏറെപ്പേരും സ്ഥാനാർത്ഥിക്ക് സുപരിചിതർ … പേരെടുത്ത് വിളിച്ചും സൗഹൃദം പുതുക്കിയും
അവര്‍ക്കൊപ്പം സമയം ചിലവിട്ടുമാണ് സ്ഥാനാര്‍ത്ഥി അടുത്ത സ്ഥലത്തേക്ക് പോവുന്നത്. പലര്‍ക്കും നാടിനെക്കുറിച്ച് പറയാനുള്ള കാര്യങ്ങളും ജെയ്ക്കിനോട് അവര്‍ പങ്കുവയ്ക്കുന്നു.
ചുരുങ്ങിയ പ്രചാരണ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകളെ നേരില്‍ കാണാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. സ്‌ക്വാഡുകള്‍ സജീവമായിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയും എല്ലായിടത്തും അവര്‍ക്കൊപ്പമുണ്ട്.
കോവിഡു കാലത്തും, പ്രളയകാലത്തും എല്ലാം നാടിന്റെ ഒരോ മേഖലയിലും ഡി വൈ എഫ് ഐ വോളന്റിയറായി ഓടി എത്തിയ ജെയ്ക്കിന് പ്രചരണത്തിന്റെ നടത്തവും കറക്കവൊമൊന്നും പ്രശ്‌നമല്ല. ഭക്ഷണം കഴിക്കുന്നതുപോലും ഒത്തുകിട്ടിയാല്‍ കഴിച്ചു എന്ന മട്ടിലാണ്. പുതുപ്പള്ളിയിലെ ഒരോ മുക്കും മൂലയും ജെയ്ക്കിന് പരിചിതമാണ്, പലസ്ഥലത്തും ജെയ്ക്കിനെ കാത്ത് സഹപാഠിക്കളുടെ നീണ്ട നിരതന്നെ ഉണ്ടാകും അവരെല്ലാം കൂടെ കൂടും.
ഇതിനിടെ ചിത്രം പകര്‍ത്താനും ജനങ്ങളെത്തും. അവരെയും നിരാശരാക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യും. മീനടത്തുവച്ച് വീട്ടമ്മാന്‍ കുടിവെള്ള പ്രശ്‌നം സൂചിപ്പിച്ചപ്പോള്‍ അത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാന്‍ ജെയ്ക്ക് സമയം ചിലവിട്ടു. കേട്ടിട്ടു ചുമ്മാ പോയാല്‍ പോരാ ജയിച്ച് കഴിയുമ്പോള്‍ നടത്തിത്തരണം എന്ന് അവരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍, തനിക്കൊപ്പമുള്ള ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശരത്ത് പ്രധാനകാര്യങ്ങള്‍ കുറിച്ചുവയ്ക്കുന്നത് സ്ഥാനാര്‍ത്ഥി അവരെ ചൂണ്ടിക്കാണിച്ചു. രണ്ടാമത്തെ പോയിന്റിലേക്ക് എത്തിയപ്പോള്‍ തൊട്ടടുത്തുള്ള മുതിര്‍ന്ന ഒരാളിന് ജെയ്ക്കിനെ കാണണം എന്ന് ആവശ്യം ഉന്നയിച്ചതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. അവരെ കൂട്ടി നേരെ അവിടേക്ക്, പേരക്കുട്ടിയുടെ കൈപിടിച്ച് വീടിന്റെ ഗേറ്റിലേക്ക് എത്തി നില്‍ക്കുകയാണ് അമ്മൂമ്മ. ജെയ്ക്കിനെ കണ്ടതോടെ പിടിച്ച് ചേര്‍ത്തുനിര്‍ത്തി. കഴിഞ്ഞ തവണ വോട്ടു ചെയ്തില്ല അതുകൊണ്ട് ഞാനും എന്റെ മക്കളും ഇത്തവണ മോനു തന്നെ ചെയ്യും. നിറഞ്ഞ കണ്ണുകളോടെ അനുഗ്രഹങ്ങള്‍ നല്‍കിയാണ് ആ അമ്മ ജയ്ക്കിനെ യാത്രഅയച്ചത്.
സാധാരണ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളോട് ആഭിമുഖ്യം പുലര്‍ത്താത്ത മേഖലകളില്‍ നിന്ന് പോലും ആവേശ പൂര്‍വ്വമായ സ്വീകരണമാണ് ജയ്ക്കിന് ലഭിച്ചത്. പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിടയിലാണ് തന്റെ ജീവിതമെന്ന് ജെയ്ക്ക് പറഞ്ഞപ്പോള്‍ അത് പറയണ്ടല്ലോ, വേനിലില്‍ കുടിവെള്ളം എത്തിച്ചപ്പോഴും കൊവിഡില്‍ ഭക്ഷണ കിറ്റുകളുമായി വന്നപ്പോഴും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണന്ന മറുപടിയായിരുന്നു അവരില്‍ നിന്ന് ലഭിച്ചത്. ഇതിനിടെ ജയ്ക്കിന്റെ പര്യടനം അറിഞ്ഞ ലോക്കല്‍ ചാനലല്‍ പ്രതിനിധികളും എത്തി, അവര്‍ക്ക് അറിയേണ്ടത് വികസനം ചര്‍ച്ച ഉണ്ടോ എന്നാണ്. അത് യുഡിഎഫ് പറയട്ടെ താന്‍ തയ്യാറാണന്ന് ജെയ്ക്ക് മറുപടി നല്‍കി.
വര്‍ഷങ്ങളായി ഞാന്‍ ഇവര്‍ക്കൊപ്പം ഉണ്ട്. പുതുപ്പള്ളിക്കാരുടെ സ്‌നേഹം ആവോളം ഞാനറിഞ്ഞിട്ടുണ്ട്. നാടിന്റെ വികസനത്തിനുവേണ്ടി അവര്‍ ഇത്തവണ ഇടതുമുന്നണിക്ക് ഒപ്പം നില്‍ക്കും എന്ന് ചാനല്‍ സംഘത്തിന് മറുപടി നല്‍കിയയപ്പോള്‍ അത് ഇത്തവണ ഉറപ്പാണന്ന് വീട്ടുകാരും മറുപടി നല്‍കി. ആത്മവിശ്വാസത്തില്‍ തന്നെയാണ്. മുന്‍പും ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ഇപ്പോള്‍ കാമറയുമായി നിങ്ങള്‍ പുറകെയുണ്ട് എന്ന വ്യത്യാസമാണ് ഉള്ളതെന്ന് ജെയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി അടുത്ത പോയിന്റിലേക്ക് യാത്രയായി.
English Sammury: Puthupally LDF candidate Jaick in election campaign
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.