പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ജനദ്രോഹഭരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി നടത്തിയ ബഹുജന മാർച്ച് നടത്തി. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. അഗതി-ആശ്രയ കുടുംബങ്ങൾക്കുളള ഭക്ഷ്യക്കിറ്റ് പുനഃസ്ഥാപിക്കുക, കുടുംബശ്രീയെ തകർക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, അന്യായമായി പിരിച്ചുവിട്ട ഹരിതകർമ്മ സേനാംഗങ്ങളെ തിരിച്ചെടുക്കുക, തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക, തൊഴിലുറപ്പ് പദ്ധതിയിലെ വിവേചനം അവസാനിപ്പിക്കുക, ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാനുള്ള നടപടി ഉപേക്ഷിക്കുക, 17-ാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ ആൾമാറാട്ടത്തിനും മസ്റ്ററോൾ തിരുത്തി പണം അപഹരിച്ചവർക്കെതിരെയും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബഹുജന മാർച്ചും ധർണ്ണയും നടത്തിയത്.
ടി എം ഷെറീഫ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി കൺവീനർ പി ഡി ബിജു, എൻ പി ഷിബു, എം സി സിദ്ധാർത്ഥൻ, സി കെ മോഹനൻ, ടി കെ രാമനാഥൻ, കെ ജി പ്രിയദർശനൻ, എസ് പി സുമേഷ്, പി വി വിജയപ്പൻ, പ്രദീപ് ഐശ്വര്യ, സി ബി മോഹൻദാസ്, പി എ അനീഷ്, വി എ സുരേഷ് ബാബു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയാ പ്രതാപൻ, വി കെ സാബു, പഞ്ചായത്തംഗങ്ങളായ സരിതാ ബിജു, പ്രജീനാ വിനോദ്, സുപ്രീയ രാഗേഷ്, ഉഷാകുമാരി,ശയേഷ്, ഷീലാ ഷാജി, മുൻ പഞ്ചായത്ത് പ്രസിസന്റ് കെ ആർ പ്രമോദ് എന്നിവർ സംസാരിച്ചു.
English Summary: The LDF Panchayat Committee held a mass march against the UDF mismanagement in Pattanakkad Gram Panchayat.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.