23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 12, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി എല്‍ഡിഎഫ് ; യുഡിഎഫ് , ബിജെപി നുണകള്‍ തകര്‍ന്നടിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
November 23, 2024 3:25 pm

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് നില മെച്ചപ്പെടുത്തി എൽഡിഎഫ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി സരിന് ഇത്തവണ ലഭിച്ചത് 37293 വോട്ടാണ്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ എൽഡിഎഫ് തരംഗത്തിൽ പാലക്കാട് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത്. 

2021 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർഥി സി പി പ്രമോദ് ആയിരുന്നു. അന്ന് സി പി പ്രമോദിന് ലഭിച്ചത് 36433 വോട്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ച എല്ലാ നുണക്കോട്ടകളും തകർന്നടിഞ്ഞു എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ്.അതേസമയം പാലക്കാട് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന ഇ ശ്രീധരന് 50220 വോട്ടാണ് ലഭിച്ചത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 39549 വോട്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 10671 വോട്ട് കുറവ്. ഇത് സൂചിപ്പിക്കുന്നത് പാലക്കാട് ബി ജെ പി കോട്ട പലതും തകർന്നടിഞ്ഞു എന്ന് തന്നെയാണ്. മാത്രമല്ല പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എൽ ഡി എഫ് – ബി ജെ പി കൂട്ടുക്കെട്ട് ഉണ്ട് എന്നായിരുന്നു ഷാഫി പറമ്പിൽ ആരോപിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ബി ജെ പി – കോൺഗ്രസ് കൂട്ടുക്കെട്ട് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

അതേസമയം, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചേലക്കര. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നില വർധിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്. ഒരു ഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ലീഡ് ചെയ്തിട്ടില്ല. ഇടത്പക്ഷ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയായിരുന്നു ചേലക്കരയിൽ എൽ ഡി എഫ് ന്റെ പ്രചാരണം. ഇത് ജനങ്ങൾ മനസിലാക്കിയതിന്റെ തെളിവ് കൂടിയാണ് ഈ മുന്നേറ്റം.

സാമൂഹ്യ മാധ്യമങ്ങളിലൂടെ യു ഡി എഫും ബി ജെ പി യും പ്രചരിപ്പിച്ച എല്ലാ നുണക്കോട്ടകളും തകർന്നടിഞ്ഞിരിക്കുകയാണ്. പ്രചരിപ്പിച്ചതെല്ലാം നുണകളാണെന്ന് ജനങ്ങൾ മനസിലാക്കിയതിന്റെ തെളിവ് കൂടെയാണ് ഈ മുന്നേറ്റം. മുഖ്യമന്ത്രി മണ്ഡലത്തിൽ നേരിട്ടെത്തിയാണ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.