കേരളത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര ബജറ്റിലെ സമീപനങ്ങൾക്കെതിരെ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റു ജില്ലകളിൽ മണ്ഡലം അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഓഫിസുകളിലേക്കും ഇന്ന് എൽഡിഎഫ് മാർച്ച് നടത്തും. രാവിലെ 10 മണി മുതൽ ഉച്ചവരെയാണ് സമരം. രാജ്ഭവന് മുന്നില്‍ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എബേബി ഉദ്ഘാടനംചെയ്യും. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രസംഗിക്കും.
സന്തുലിത വികസനം എന്ന കാഴ്ചപ്പാട് തന്നെ അട്ടിമറിക്കുകയും കേരളത്തോട് അവഗണനയും ശത്രുതാപരമായ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാകും എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.