
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തെ എല്ലാവിഭാഗം ജനങ്ങളും ചെറുക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആഹ്വാനം ചെയ്തു. 22ന് എൽഡിഎഫ് നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലെ കേന്ദ്രസർക്കാർ ഓഫിസിലേക്ക് മാർച്ച് നടത്തും.
ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമീണ കുടുംബങ്ങളുടെ ജീവിത സഹായത്തിനും താങ്ങായി നിന്ന തൊഴിലുറപ്പ് പദ്ധതി തകരുന്നതിന് കാരണമാകുന്ന പുതിയ നിയമ നിർമ്മാണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. മഹാത്മാഗാന്ധിയുടെ പേരുപോലും വെട്ടിമാറ്റിയത് ബിജെപിയുടെ രാഷ്ട്രീയം മറനീക്കി പുറത്തുകൊണ്ടുവരുന്നതാണ്. നിലവിൽ മുഴുവൻ സാമ്പത്തിക ബാധ്യതയും കേന്ദ്രമാണ് വഹിക്കുന്നത്. പകരം 60ഃ40 എന്ന അനുപാതം സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നതാണ്. 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. നിർദിഷ്ട ബിൽ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് എൽഡിഎഫ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.