22 February 2026, Sunday

Related news

February 21, 2026
February 21, 2026
February 16, 2026
February 16, 2026
February 16, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന് ആരംഭിക്കും

Janayugom Webdesk
കാസർകോട്
February 1, 2026 7:49 am

എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന് മേഖലാ ജാഥകളുടെ ഭാഗമായുള്ള വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നിന്ന് ആരംഭിക്കും. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നേതൃത്വം നൽകുന്ന ജാഥ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എംപിയാണ് ജാഥയുടെ മാനേജർ. 

കെ എസ് സലീഖ‑സിപിഐ(എം), മാത്യു കുന്നപ്പള്ളി-കേരളാ കോൺഗ്രസ്-എം, പി പി ദിവാകരൻ-ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ, പി എം സുരേഷ് ബാബു-എൻസിപി, മനയത്ത് ചന്ദ്രൻ-ആർജെഡി, കാസിം ഇരിക്കൂർ‑ഐഎൻഎൽ, ബാബു ഗോപിനാഥ്-കോൺഗ്രസ്-എസ്, വടക്കോട് മോനിച്ചൻ‑കേരളാ കോൺഗ്രസ്-ബി, എ ജെ ജോസഫ്-ജനാധിപത്യ കേരളാ കോൺഗ്രസ്, നൈസ് മാത്യു-കേരള കോൺഗ്രസ് സ്കറിയാ തോമസ് എന്നിവർ സ്ഥിരാംഗങ്ങളാണ്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് കുമ്പളയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകുന്നേരം അഞ്ചിന് കാസർകോട് മണ്ഡലത്തിലെ സ്വീകരണം നുള്ളിപ്പാടിയിൽ നടക്കും. നാളെ രാവിലെ പത്തിന് ഉദുമ മണ്ഡലത്തിലെ സ്വീകരണ പരിപാടി പെരിയാട്ടടുക്കത്തും മൂന്ന് മണിക്ക് കാഞ്ഞങ്ങാട് മണ്ഡലം സ്വീകരണം കോട്ടച്ചേരിയിലും തൃക്കരിപ്പൂർ മണ്ഡലത്തിലെ പരിപാടി നാല് മണിക്ക് കാലിക്കടവിലും നടക്കും. തുടർന്ന് ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷം 16ന് പാലക്കാട്ട് തരൂരിൽ സമാപിക്കും. 

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ജനവിരുദ്ധവും വർഗീയവിഭജനത്തിന് കളമൊരുക്കുന്നതുമായ നയങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തുന്നതിനും കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികൾ വിശദീകരിക്കുന്നതിനുമായി സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന് ജാഥകളില്‍ ആദ്യത്തേതാണ് കുമ്പളയിൽ നിന്ന് ആരംഭിക്കുന്ന വടക്കൻമേഖല ജാഥ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.