
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാര്‍ത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. 15 ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ രാവിലെ മുതൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കലക്‌ടർ അലക്‌സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം എന്നിവർ മുമ്പാകെ പത്രിക സമർപ്പിച്ചത്. എൽഡിഎഫ് കൺവീനർ ആർ നാസർ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സിഎസ്‌സുജാത, മന്ത്രി പി പ്രസാദ്, സിപിഐ എം സെക്രട്ടറിയറ്റംഗങ്ങളായ പി പി ചിത്തരഞ്ജൻ എംഎൽഎ, കെ ജി രാജേശ്വരി തുടങ്ങിയ വിവിധ നേതാക്കൾ രാവിലെ തന്നെ സ്ഥാനാര്‍ത്ഥികൾക്കൊപ്പം പത്രിക സമർപ്പണത്തിനെത്തുകയും വിജയാശംസകൾ നേരുകയുംചെയ്തു.
കഞ്ഞിക്കുഴി ഡിവിഷനിലെ എസ് രാധാകൃഷ്‌ണനാണ് ആദ്യം പത്രിക സമർപ്പിച്ചത്.
തുടർന്ന് വെളിയനാട് ഡിവിഷനിലെ കെ ആർ രാംജിത്ത്, തണ്ണീർമുക്കത്തെ വിജയശ്രീ സുനിൽ, അരൂരിലെ രാഖി ആന്റണി, നൂറനാട് എ മഹേന്ദ്രൻ, ആര്യാട് ഷീന സനൽകുമാർ, പള്ളിപ്പുറത്തെ കെ ജെ ജിസ്‌മി, പൂച്ചാക്കൽ രാജേഷ് വിവേകാനന്ദ, പുന്നപ്രയിലെ ആർ രാഹുൽ, ചമ്പക്കുളത്തെ ജി ആതിര, മുതുകുളം അശ്വതി നിഖിൽ, വെൺമണിയിലെ ടി വിശ്വനാഥൻ, ഭരണിക്കാവ് സ‑ഫിയ സുധീർ, കരുവാറ്റ അനില രാജു, മാന്നാർ ഡിവിഷൻ ജി കൃഷ്‌ണകുമാർ എന്നിവരും വിവിധ സമയങ്ങളിലായി നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനായി കുടുംബവും ജില്ലാ, ഏരിയ നേതാക്കളും എത്തിയിരുന്നു.
കൂടുതൽ ഭൂരിപക്ഷത്തോടെയുള്ള വിജയം ലക്ഷ്യമാക്കിയാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന് എൽഡിഎഫ് ഇറങ്ങുന്നത്. സ്ഥാനാര്‍ത്ഥികളും പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ കാലങ്ങളിൽ എൽഡിഎഫ് ഭരണസമിതി ജില്ലയിൽ ഏറ്റെടുത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സ്ഥാനാര്‍ത്ഥികൾക്ക് കൂടുതൽ ആത്‌മവിശ്വാസം പകരുന്നു. പത്രിക നൽകാൻ ബാക്കിയുള്ള സ്ഥാനാര്‍ത്ഥികൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി പത്രിക നൽകും. പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്‌ച നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.