
ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറൽ അവകാശങ്ങൾ കേരളത്തിന് നിഷേധിക്കപ്പെടുന്നതിനെതിരെയും വികസന മുന്നേറ്റത്തെ തടസപ്പെടുത്തി സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അനീതിയ്ക്കെതിരെയും മഹാസമരം തീര്‍ത്ത് കേരളം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെയായിരുന്നു നീതിയ്ക്കായുള്ള സത്യഗ്രഹ സമരം.
കേരളത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ അണിചേരാന്‍ രാവിലെ മുതല്‍ ജനങ്ങള്‍ ഒഴുകിയെത്തി. മന്ത്രിമാരും ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും സാമൂഹ്യ‑സാംസ്കാരിക പ്രമുഖരുമെല്ലാം സമരത്തില്‍ പങ്കാളികളായി. ഐക്യദാര്‍ഢ്യമറിയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും നടന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 10 ന് ആരംഭിച്ച സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാര്‍ എംപി, മാത്യു ടി തോമസ് എംഎല്‍എ, കക്ഷിനേതാക്കളായ എ പി അബ്ദുൾവഹാബ്, തോമസ് കെ തോമസ്, ബിനോയ് ജോസഫ്, ഡോ. വർഗീസ് ജോർജ്, കാസിം ഇരിക്കൂർ, മന്ത്രിമാരായ ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, വീണ ജോര്‍ജ്, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, ഒ ആര്‍ കേളു, വി അബ്ദുറഹ്മാന്‍, ജോൺ ബ്രിട്ടാസ് എംപി, കെ കെ ശൈലജ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.