സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡ് ഉള്‍പ്പെടെ പതിനേഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു. മൂന്ന് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. രണ്ടിടത്ത് എല്‍ഡിഎഫ് പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന് 12 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയില്‍ എസ്ഡിപിഐ ഒരു സീറ്റ് നേടി.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഇതില്‍ കാസർകോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വാർഡുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്.
തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട്, ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്തിലം ദൈവംകോട്, എറണാകുളം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പനങ്കര വാര്‍ഡ് എന്നിവയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡില്‍ സിപിഐയിലെ വി ഹരികുമാര്‍ ഉജ്വല വിജയം നേടി. പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറയിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് ഇത്തവണ എസ്ഡിപിഐയുടെ വിജയം. യുഡിഎഫിന്റെ വോട്ട് കുത്തനെ കുറഞ്ഞത് രഹസ്യബന്ധത്തിന്റെ തെളിവായി മാറി.
കൊട്ടാരക്കര മുനിസിപ്പാലിറ്റി കല്ലുവാതുക്കല്‍ വാര്‍ഡില്‍ സിപിഐയിലെ മഞ്ജു സാം വിജയിച്ചു. എല്‍ഡിഎഫില്‍ സിപിഐ(എം) 12 സീറ്റുകളില്‍ വിജയിച്ചു. സിപിഐ രണ്ട് സീറ്റുകളിലും കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റിലും വിജയം നേടി. യുഡിഎഫില്‍ കോണ്‍ഗ്രസ് പത്ത് സീറ്റുകളും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഓരോ സീറ്റുകളും നേടി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണ നയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് വർഗീയ ശക്തികൾക്കെതിരെ എൽഡിഎഫ് കൈക്കൊണ്ട നിലപാടുകളെ ജനങ്ങൾ ശരിവച്ചിരിക്കുന്നു. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ എല്ലാ കൗശലങ്ങളും പ്രയോഗിച്ചിട്ടും വോട്ടർമാർ ബിജെപിയെ തറപറ്റിച്ചു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിൽ എസ്ഡിപിഐക്ക് വിജയം സമ്മാനിച്ചത് കോൺഗ്രസാണ്. പ്രസ്തുത വാർഡിലെ കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ട് ചോർച്ച പരിശോധിച്ചാൽ വർഗീയ ശക്തികളുമായുള്ള യുഡിഎഫ് ചങ്ങാത്തത്തിന്റെ തനിനിറം വ്യക്തമാകും.
എൽഡിഎഫ് പരാജയപ്പെട്ട സ്ഥലങ്ങളിൽ അതിന്റെ കാരണങ്ങൾ ഗൗരവമായി പഠിച്ച് മുന്നോട്ടുപോകേണ്ട വഴികൾ കൂട്ടായി ആരായുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.