5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

February 25, 2025
February 25, 2025
February 14, 2025
December 10, 2024
November 23, 2024
November 18, 2024
November 11, 2024
October 24, 2024
October 11, 2024
July 12, 2024

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം

Janayugom Webdesk
July 22, 2022 12:08 pm

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. 20 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.

എട്ട് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട് വാര്‍ഡുകളിലാണ് യുഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്. കാഞ്ഞങ്ങാട് നഗരഭയിലെ (വാര്‍ഡ് നമ്പര്‍ 11)തോയമ്മല്‍ വാര്‍ഡിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ ഇന്ദിര വിജയിച്ചു.

കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എഎല്‍പി സ്‌കൂള്‍ കള്ളാറില്‍ നടത്തിയ വോട്ടെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴയിലേക്ക് ജിഡബ്ല്യുഎല്‍പിഎസ് പള്ളിപ്പുഴയില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സമീറ അബാസ് വിജയിച്ചു. ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ശ്യാമപ്രസാദ് വിജയിച്ചു. കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് അനില്‍കുമാര്‍ വിജയിച്ചു.

പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സമീറ അബാസ് (ഐയുഎം എല്‍ )വിജയിച്ചു. 831 വോട്ടുകള്‍ നേടിയാണ് സമീറ ജയിച്ചത്. ബി ജെ പി സ്ഥാനാര്‍ത്ഥി ഷൈലജ 12 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി റഷീദ 235 വോട്ടുകളുമാണ് നേടിയത്.

Eng­lish sum­ma­ry; LDF won 10 seats in by-elec­tions to local bodies

You may also like this video;

YouTube video player

TOP NEWS

April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.