സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞ വാദങ്ങല്‍ എല്ലാം വെറും നുണയാണെന്നു തെളിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ കണക്കുകള്‍ നിരത്തിയാണ് മന്ത്രി രാജീവ്നേരിട്ടത്. കേരളം വ്യവസായ നിക്ഷേപത്തിന് ഏറ്റവും മികച്ചയിടമാണെന്ന് പറയേണ്ട സന്ദർഭത്തിൽ ചെറുന്യൂനപക്ഷം വ്യവസായ നിക്ഷേപം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയാണെന്ന് പി രാജീവ് പറഞ്ഞു. കേരളീയരും കേരളവിരുദ്ധരും എന്ന രൂപത്തിലക്ക് അത് മാറി. അത് നാടിനും ഭാവിതലമുറയ്‌ക്കും എതിരായ നീക്കമാണ്. ഇത്തരത്തിൽ കേരളവിരുദ്ധ പ്രചാരവേലയ്‌ക്ക് പ്രതിപക്ഷനേതാവ് നേതൃത്വം നൽകുന്നത് നാടിനോടുള്ള ദ്രോഹമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അവകാശപ്പെട്ട അത്രയും നിക്ഷേപം വന്നാൽ ജിഡിപിയിൽ പ്രതിഫലിക്കില്ലേയെന്നാണ് സതീശന്റെ ചോദ്യം. 22,126.35 കോടിയുടെ നിക്ഷേപം കേരളത്തിലുണ്ടായി. 3,44,859 സംരംഭങ്ങളുണ്ടായി. നിക്ഷേപം നേരെ ജിഡിപിയിൽ പ്രതിഫലിക്കില്ല. അതിന് പലഘടകങ്ങളുണ്ട്. അത് സാമ്പത്തിക ശാസ്‌ത്രത്തിന്റെ അടിസ്ഥാനതത്വവുമാണ്. ആന്ധ്രപ്രദേശും തെലങ്കാനയും കൂടിയാൽ ഇന്ത്യയുടെ 9.2 ശതമാനം സ്ഥലമുണ്ട്. 9.7 ശതമാനമാണ് അവർ ജിഡിപി സംഭാവന ചെയ്യുന്നത്. 4.9 ശതമാനം സ്ഥലമുള്ള കർണാടകം 8.2 ശതമാനവും 3.9 ശതമാനം സ്ഥലമുള്ള തമിഴ്‌നാട് 8.9 ശതമാനവും 1.18 ശതമാനം സ്ഥലമുള്ള കേരളം 3.8 ശതമാനവുമാണ് ജിഡിപി സംഭാവന നൽകുന്നത്. ഇത്തരത്തിൽ ആന്ധ്രപ്രദേശ് അവരുടെ സ്ഥലത്തിന്റെ 1.04 മടങ്ങും കർണാടക 1.65, തമിഴ്‌നാട് 2.28, കേരളം 3.22 മടങ്ങും ജിഡിപി സംഭാവന ചെയ്യുന്നു.ഈസ് ഓഫ് ഡൂയിങ് ബിസിനസെടുത്താൽ, ഇന്ത്യയിൽ സംരംഭമായി പരിഗണിക്കുന്നത് മാത്രമാണ് കേരളവും പരിഗണിക്കുന്നത്. സാമ്പത്തിക അവലോകന റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉന്നയിച്ചത് പുതിയ സംരംഭങ്ങളുടെ കാര്യം.
പുതിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിഫോംസ് പട്ടികയിൽ കേരളം ഒന്നാമതുതന്നെ. മുമ്പ് 15–-ാംറാങ്കായിരുന്നു. അന്ന് പ്രതിപക്ഷനേതാവിന്റെ നിലപാട് ഇതല്ലായിരുന്നു. റാങ്ക് മെച്ചപ്പെട്ടപ്പോൾ നിലപാട് മാറ്റി.സ്റ്റാർട്ടപ് ആവാസ വ്യവസ്ഥ റിപ്പോർട്ട് പ്രകാരം ആഗോളവളർച്ച 46 ശതമാനമാണ്. കേരളത്തിന്റേത് 254 ശതമാനവും. കോവിഡ് കാലയളവുമായി താരതമ്യപ്പെടുത്തിയാണ് കേരളം ഈ വളർച്ച കൈവരിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത്. എന്നാൽ, കോവിഡ് കേരളത്തെ മാത്രമല്ല, ലോകത്താകെ ബാധിച്ച മഹാമാരിയാണ് എന്നത് പ്രതിപക്ഷനേതാവ് മറന്നു പോയോയെന്നും മന്ത്രി ചോദിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.