18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
July 18, 2024
June 6, 2024
June 5, 2024
June 4, 2024
March 3, 2024
November 11, 2023
October 13, 2023
September 4, 2023
July 6, 2023

മഹാരാഷ്ട്രയില്‍ അജിത് പവാറിനെ കൈവിട്ട് നേതാക്കളും പ്രവര്‍ത്തകരും; ബിജെപി സഖ്യം ആശങ്കയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2024 12:42 pm

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ എന്‍സിപി ഗ്രൂപ്പിനെ കൈവിട്ട് പ്രവര്‍ത്തകരും, നേതാക്കളും . ഏകദേശം 25ല്‍പ്പരം നേതാക്കള്‍ തന്നെ ഇപ്പോള്‍ പാര്‍ട്ടി വിട്ട് ശരദ് പവാര്‍ പക്ഷത്തേക്ക്. ജില്ലാ പ്രസിഡന്റ് അടക്കം 20 മുൻ കോർപറേറ്റർമാരും 4 പ്രാദേശിക നേതാക്കളുമാണ് കഴിഞ്ഞ ദിവസം രാജി വച്ച് ശരദ് പവാർ പക്ഷത്തേക്ക് മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ നേതാക്കൾ പടിയിറങ്ങുന്നത് അജിത് പവാറിനെയും മഹായുതി സഖ്യത്തിനെയും ബാധിച്ചിരിക്കുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ കൈയ്യൊഴിഞ്ഞു 25 നേതാക്കൾ ശരദ് പവാറിനോടൊപ്പം ചേർന്നു. അജിത്പവാര്‍ എൻസിപി പൂനെയിലെ പിംപിരി – ചിഞ്ച് വാഡ് ജില്ലാ അധ്യക്ഷൻ അജിത് ​ഗാവനെ അടക്കം 20 മുൻ കോർപറേറ്റർമാരും 4 പ്രാദേശിക നേതാക്കളുമാണ് കഴിഞ്ഞ ദിവസം രാജി വച്ച് ശരദ് പവാർ പക്ഷത്തേക്ക് വന്നത്. അജിത് പക്ഷത്ത് നിന്നെത്തിയ നേതാക്കളെ ശരദ് പവാർ മാതൃ സംഘടനയിലേക്ക് സ്വീകരിച്ചു.പൂനെ നഗരത്തെ വികസനത്തിലേക്ക് നയിക്കാൻ ശരദ് പവാറിന് മാത്രമേ സാധിക്കൂവെന്ന് അജിത് ഗവാനെ പ്രതികരിച്ചിരുന്നു.

എന്നാൽ വികസനത്തിന്റെ പേരിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നാണ് തന്റെ രാജിയുടെ കാരണമായി ഗവാനെ ചൂണ്ടിക്കാട്ടിയത് . ലോക്സഭാ തെരഞ്ഞെടുപ്പിൽ അജിത് പവാര്‍ വിഭാ​ഗം ഒറ്റ സീറ്റിലൊതുങ്ങിയതോടെയാണ് ശരദ് പവാറിനൊപ്പം ചേരാന്‍ എംഎൽഎമാർ അടക്കമുള്ള നിരവധി നേതാക്കൾ ശരദ് പവാർ ക്യാമ്പുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഛ​ഗൻ ഭുജ്ബാൽ കഴിഞ്ഞ ദിവസം ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു .അതേസമയം തന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നേതാക്കളെ ആവശ്യമില്ലെന്നും, പാര്‍ട്ടിയുടെ പ്രതിച്ഛായയെ മുറിവേല്‍പ്പിക്കാത്തവരെ ഉള്‍ക്കൊള്ളുമെന്നും ശരദ് പവാര്‍ പ്രതികരിച്ചു.

അജിത് പവാറിന്റെ വിമത നീക്കമാണ് 2023‑ല്‍ എന്‍സിപിയെ പിളർപ്പിലേക്ക് നയിച്ചത്. ശരദ് പവാറും സംഘവും പ്രതിപക്ഷത്ത് തുടരുകയും അജിത് പവാര്‍, ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാവുകയുമായിരുന്നു. നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ നേതാക്കൾ പടിയിറങ്ങുന്നത് അജിത് പവാറിനും, ഒപ്പം ബിജെപിക്കും വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത് 

Eng­lish Summary
Lead­ers and work­ers aban­don Ajit Pawar in Maha­rash­tra; BJP alliance is worried

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.