10 January 2026, Saturday

സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യ സമ്മിറ്റില്‍ അതൃപ്തി പങ്കുവെച്ച് നേതാക്കള്‍

Janayugom Webdesk
വയനാട്
January 5, 2026 12:21 pm

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യ സമ്മിറ്റില്‍ അതൃപ്തി പങ്കുവെച്ച് നേതാക്കള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മത്സരിക്കണമെന്ന് ആവശ്യം .വിജയസാധ്യതയാണ് മാനദണ്ഡമെങ്കിൽ തങ്ങളെ പരിഗണിക്കണമെന്ന് നേതാക്കള്‍ പറയുന്നത്.അതേസമയം,ചർച്ച അനാവശ്യമെന്ന് വിഡി സതീശൻ പറഞ്ഞു. പരസ്യ പ്രതികരണം വേണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. 

കനഗോലുവിന്റെ റിപ്പോർട്ടിൽ ഇടം പിടിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. നിയമസഭയിൽ അമിതആത്മവിശ്വാസം വേണ്ടെന്നും പുതിയ പദ്ധതി തയ്യാറാക്കണമെന്നും കനഗോലു പറഞ്ഞു. സർക്കാരിൻ്റെ വിലയിരുത്തൽ പ്രതിപക്ഷത്തിന് തിരിച്ചടിയാകും. വിവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കനഗോലു അഭിപ്രായപ്പെട്ടു മുതിർന്ന നേതാക്കളും വിരമിക്കാറായവരും മത്സരിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പരമാവധി സീറ്റുകളിൽ അനുയായികളെ നിർത്താനും നേതാക്കളുടെ നീക്കമുണ്ട്. 

കെ സി വേണുഗോപാൽ പക്ഷത്തിന്റെ നീക്കം തടയാൻ വി ഡി സതീശൻ്റെയും ചെന്നിത്തലയുടെയും ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്. ഇതിനിടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ദോസ് കുന്നപ്പള്ളി, എസി ബാലകൃഷ്ണന്‍ എന്നിവരുടെ കാര്യത്തിലും അനശ്ചിതത്വം നിലനില്‍ക്കുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.