26 June 2024, Wednesday
KSFE Galaxy Chits

Related news

June 22, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 6, 2024

കോണ്‍ഗ്രസ് പരിപാടിക്കിടെ സ്റ്റേജില്‍ നേതാക്കളുടെ തള്ളിക്കയറ്റം ; സ്റ്റേജ് തകര്‍ന്നു വീണു

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2023 4:27 pm

രാഹുല്‍ഗാന്ധിയുടെ ലോകസഭാഗത്വം റദ്ദാക്കിയതിനെ പ്രതിഷേധിച്ചു ഛത്തീസ്ഗ‍ഢില്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ നേതാക്കളും,
പ്രവര്‍ത്തകരും തിങ്ങി നിറഞ്ഞ സ്റ്റേജ് തകര്‍ന്നു വീണു.

അപകടത്തില്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.ടോര്‍ച്ച് റാലി പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയിലായിരുന്നു പരിപാടി. എംഎല്‍എമാരെക്കൂടാതെ മററ് പാര്‍ട്ടി അംഗങ്ങള്‍ക്കും പരിക്കുണ്ട്.

സ്റ്റേജ് തകര്‍ന്ന് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സ്റ്റേജുില്‍ കൂടുതല്‍ ആളുകള്‍ കയറിയിരുന്നു. പ്രതിഷേധ പരിപാടി പുരോഗമിക്കവേ,സ്റ്റേജ് തകര്‍ന്നു വീഴുകയും ആളുകളും അതോടൊപ്പം തന്നെ വീഴുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. വേദിക്ക് പിന്നില്‍ കെട്ടിയ ബാനറും, പ്ലാക്കാഡുകളും തകര്‍ന്നു വീണിട്ടുണ്ട്

Eng­lish Summary:
Lead­ers pushed on stage dur­ing Con­gress pro­gram; The stage collapsed

You may also like this video:

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.