
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും,പ്രിയങ്ക ഗാന്ധിയേയും അധിക്ഷേപിച്ച ലീഗ് നേതാവ് കൊടുവള്ള നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇന്ദിരയുടെ പേരക്കുട്ടികൾ അഭയാർത്ഥികൾ എന്നതായിരുന്നു സ്ഥാനാർത്ഥിയായ കെ കെ എ ഖാദറിന്റെ പരാമർശം. സ്ഥാനാർത്ഥിത്വം നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാവുകയാണ്.
കൊടുവള്ളി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.അതേസമയം, കോണ്‍ഗ്രസില്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പൊട്ടിത്തെറി തുടരുകയാണ്. സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വലിയൊരു കൂട്ടം പ്രവര്‍ത്തകര്‍ രാജിവെക്കുന്നത്. വിമതസ്ഥാനാര്‍ഥികളായും രംഗത്തെത്തുന്നുണ്ട്. ചിലയിടങ്ങളില്‍ രണ്ട് വാര്‍ഡുകളില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോട് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും അത് അനുസരിക്കാൻ സ്ഥാനാര്‍ഥികള്‍ തയ്യാറാകുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.