
തായ്‌ക്വോണ്ട മത്സരത്തിൽ സ്വർണ മെഡൽ നേടി കോഴിക്കോടിന് അഭിമാനമായി ലിയ പ്രകാശ്. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ലിയ. ചെറിയ പ്രായത്തിൽ തന്നെ കായിക പരിശീലനം ആരംഭിച്ച ലിയ രണ്ടാം തവണയാണ് സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നത്. കോഴിക്കോട് സ്വദേശികളായ ജ്യോതി പ്രകാശ്-സ്മിത ദമ്പതികളുടെ മകളാണ് ലിയ. രണ്ട് ചേട്ടന്മാരുടെ ഇളയ അനുജത്തി കൂടിയാണ് ഈ മിടുക്കി. തന്റെ ഏഴാം വയസു മുതലാണ് തായ്‌ക്വോണ്ടയിൽ ലിയ പരിശീലനം ആരംഭിക്കുന്നത്. പഠനത്തിലും കായിക രംഗത്തും ഒരുപോലെ തിളങ്ങുന്ന ലിയയ്ക്ക് സ്കൂളിലും, വീട്ടില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലിയ പ്രകാശ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.