13 December 2025, Saturday

Related news

December 9, 2025
December 3, 2025
November 23, 2025
November 20, 2025
November 18, 2025
November 5, 2025
October 29, 2025
October 23, 2025
October 18, 2025
August 22, 2025

രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തി നൽകി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

Janayugom Webdesk
ന്യൂഡൽഹി
February 28, 2025 2:53 pm

രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് 20 ജീവനക്കാരെ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പിരിച്ചുവിട്ടു. വരുംദിവസങ്ങളില്‍
ഇനിയും പിരിച്ചുവിടലുണ്ടായേക്കാമെന്നാണ് സൂചന. അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോര്‍ന്നതായി സ്ഥിരീകരിച്ചതിനെ
തുടര്‍ന്നാണ് 20 പേര്‍ക്ക് എതിരേ നടപടി സ്വീകരിച്ചത്. മെറ്റയില്‍ പുതിയതായി ജോലിക്ക് ചേരുന്നവര്‍ക്ക് രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ പുറത്തുവിടരുതെന്ന് നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്. മെറ്റയിലെ ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടികളാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്ന വിമർശനവും ഉയര്‍ന്നുവരുന്നുണ്ട്. അടുത്തിടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ തീരുമാനിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.