27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

ലീവ് നല്‍കിയില്ല; സൂപ്പര്‍മാര്‍ക്കറ്റിന് ജീവനക്കാരി തീയിട്ടു

Janayugom Webdesk
മുംബൈ
July 15, 2023 7:13 pm

ഉടമ ലീവ് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീയിട്ട് ജീവനക്കാരി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. ലീവ് അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മുംബൈയിലെ ഭയാന്ദർ സബർബിലെ ഒരു സൂപ്പർ മാർക്കറ്റിലെ 23 കാരിയായ ജീവനക്കാരിയാണ് മാർക്കറ്റിന്റെ ഒരു ഭാഗത്തിന് തീയിട്ടത്. സംഭവത്തില്‍ യുവതി അറസ്റ്റിലായി.

ജൂലൈ 13 നാണ് സംഭവം. സൂപ്പർമാർക്കറ്റിലെ വസ്ത്രങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും ഇവര്‍ തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 

അവധിക്കായി രണ്ട് തവണ അപേക്ഷിച്ചിരുന്നെങ്കിലും ഉടമ അനുവദിച്ചിരുന്നില്ല. തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീവച്ചതെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. തന്റെ ഷിഫ്റ്റ് സമയങ്ങളിലും യുവതി അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. സമയം മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭ്യർത്ഥനയും നിരസിക്കപ്പെട്ടതായും യുവതി പറഞ്ഞു. 

സൂപ്പർമാർക്കറ്റിലെ മറ്റ് ജീവനക്കാർ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാല്‍ വന്‍ അപായം ഒഴിവായി. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Leave was not grant­ed; The employ­ee set fire to the supermarket

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.