12 December 2025, Friday

Related news

December 10, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 30, 2025
November 30, 2025
November 27, 2025
November 24, 2025
November 22, 2025

സൗദി വിട്ട് യൂറോപ്യന്‍ ക്ലബ്ബുകളിലേക്കോ ?

Janayugom Webdesk
റിയാദ്
June 2, 2023 10:45 pm

ഈ സീസണിനൊടുവില്‍ സൗദി വിട്ട് വീണ്ടും യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറില്‍ താന്‍ സന്തുഷ്ടനാണെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. സൗദി പ്രോ ലീഗ് മികച്ച നിലവാരം പുലര്‍ത്തുന്ന മത്സരക്ഷമതയുള്ള ഫുട്ബോള്‍ ലീഗാണ്. ഞങ്ങള്‍ക്ക് മികച്ച ടീമുണ്ടെങ്കിലും ഇനിയും വളരാന്‍ അവസരങ്ങള്‍ ഒരുപാടുണ്ട്. അറബ് താരങ്ങളും മികച്ചവരാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്. റഫറീയിങ്ങിന്റെ കാര്യത്തിലും ‘വാര്‍’ നടപ്പാക്കുന്നതിലുമെല്ലാം. യൂറോപില്‍ നിന്നു വ്യത്യസ്തമായി ഇവിടെ പരിശീലന സമയത്തില്‍ മാറ്റമുണ്ട്. യൂറോപ്പില്‍ രാവിലെ നടക്കുന്ന പരിശീലന സെക്ഷന്‍ ഇവിടെ വൈകിട്ടാണ്. 

റംസാന്‍ മാസത്തില്‍ അര്‍ധ രാത്രിയിലാണ് പരിശീലനം എന്നതും പ്രത്യേകതയാണ്. ഇതെല്ലാം എന്നെ സംബന്ധിച്ച്‌ അപരിചിതമാണ്. പക്ഷേ ഇതും ഒരു അനുഭവമാണ്. അത്തരം നിമിഷങ്ങളെ ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. കാരണം ഇത്തരം അനുഭവങ്ങള്‍ ഭാവിയിലെ നല്ല ഓര്‍മ്മകളായിരിക്കും. ഞാനിവിടെ തികച്ചും സന്തോഷവനാണ്. ഇവിടെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ തുടരുകയും ചെയ്യും. എന്റെ കുടുംബത്തിനും ഇവിടെ തുടരുന്നതില്‍ സ­ന്തോഷമേയുള്ളു-റൊണാള്‍ഡോ പറഞ്ഞു. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ ചാമ്പ്യന്‍മാരാക്കാനായില്ലെങ്കിലും ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ റൊണാള്‍ഡോക്കായി. ഈ സീസണില്‍ അല്‍ നസറിനായി കളിച്ച 16 മത്സരങ്ങളില്‍ 14 ഗോളുകള്‍ നേടി റൊണാള്‍ഡോ തിളങ്ങുകയും ചെയ്തിരുന്നു.

Eng­lish Summary:Leaving Sau­di for Euro­pean clubs?

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.