2 January 2026, Friday

Related news

January 1, 2026
December 31, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025

ത്രിപുര തിരിച്ചുപിടിക്കാന്‍ ഇടതു സഖ്യം: സിപിഐ സ്ഥാനാര്‍ത്ഥി പത്രിക നല്കി

Janayugom Webdesk
അഗര്‍ത്തല
January 28, 2023 7:09 pm

കഴിഞ്ഞതവണ ചെറിയ ശതമാനം വോട്ടിന്റെ വ്യത്യാസത്തിന് നഷ്ടപ്പെട്ട ത്രിപുര (Tripura)യുടെ ഭരണം തിരിച്ചുപിടിക്കാന്‍ ശക്തമായ മുന്നേറ്റവുമായി ഇടതുമുന്നണി (LDF). ജനവിരുദ്ധ നയങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ വീര്‍പ്പുമട്ടിച്ച ബിജെപി (BJP)യെ പുറത്താക്കാന്‍ ഏതാനും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസു (Congress)മായി സഹകരിക്കാനും ധാരണയുണ്ട്. ഭരണം കെെവിടേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ ബിജെപിയാകട്ടെ ഗോത്ര മേഖലയിൽ കരുത്തരായ തിപ്ര മോതയുമായി സഖ്യത്തിന് ശ്രമം നടത്തുകയാണ്. എന്നാൽ ഗ്രേറ്റർ തിപ്ര ലാന്റ് എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ യാതൊരു സഖ്യത്തിനുമില്ലെന്ന ഉറച്ച നിലപാടിലാണ് സംഘടന. 

നിയമസഭയിലേക്ക് ആകെ 60 സീറ്റുകളില്‍ ഇടതുമുന്നണി 46 ഇടത്താണ് മത്സരിക്കുന്നത്. ശേഷിക്കുന്ന മണ്ഡലങ്ങളിലാണ് കോൺഗ്രസ് ഉൾപ്പെടെ ജനാധിപത്യ മതേതര കക്ഷികളെ പിന്തുണയ്ക്കുക. ഇതനുസരിച്ച് 13 സീറ്റിൽ കോൺഗ്രസിനും ഒരിടത്ത് മനുഷ്യാവകാശ പ്രവർത്തകന്‍ പുരുഷോത്തം റായ് ബർമ്മനും പിന്തുണ നൽകും. 

ഇടതുമുന്നണിയിൽ സിപിഐ(എം) (CPI(M)) 43, സിപിഐ (CPI), ആർ എസ്‍പി (RSP), ഫോർവേഡ് ബ്ലോക്ക് ഒരോ സീറ്റുകളിലാണ് മത്സരിക്കുക. സിപിഐ സ്ഥാനാര്‍ത്ഥി സത്യജിത്ത് റിയങ്ക് സാന്തിര്‍ ബസാര്‍ മണ്ഡലത്തില്‍ പത്രിക നല്കി. സിപിഐ(എം) സ്ഥാനാർത്ഥികളിൽ 26 പേർ പുതുമുഖങ്ങളാണ്. മുൻ ഇടതുമുന്നണി സർക്കാരിലെ മന്ത്രിമാരില്‍ ഭൂരിപക്ഷവും മത്സരിക്കുന്നില്ല. മുൻ മുഖ്യമന്ത്രി മണിക് സർക്കാരും മത്സര രംഗത്തുണ്ടാകില്ല. മണിക് സർക്കാർ അഞ്ച് തവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട ധാൻപൂരിൽ പുതുമുഖമായ കൗഷിക്ക് ചന്ദ് ആണ് ഇത്തവണ സ്ഥാനാർത്ഥി. 

ഫാസിസ്റ്റ് വർഗീയ ശക്തികളെ പരാജയപ്പെടുത്തുകയെന്ന മുഖ്യ അജണ്ടയുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കായി ത്രിപുരയിൽ പടുകൂറ്റൻ റാലികളാണ് നടക്കുന്നത്. അംബാസ, സുർമ, സബ്രൂം, കല്യാൺപുർ പ്രമോദനഗർ, സോനമുര, നൽഷർ, ധൻപുർ തുടങ്ങിയ മണ്ഡലങ്ങളിൽ പത്രിക സമർപ്പിക്കുന്നതിനായി ആയിരങ്ങൾ അണിനിരന്ന റാലികള്‍ സംഘടിപ്പിച്ചു.
അതിനിടെ 48 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തുവിട്ടു. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ഉൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകൾ പട്ടികയിലുണ്ട്. മുതിർന്ന നേതാക്കളായ അനിൽ ബലൂനിയും സംബിത് പത്രയും പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ഫെബ്രുവരി 16നാണ് ത്രിപുരയിൽ വോട്ടെടുപ്പ്. ഫല പ്രഖ്യാപനം മാർച്ച് രണ്ടിനാണ്.

Eng­lish Sum­ma­ry: Left alliance to win Tripu­ra elec­tions: CPI can­di­date files nomination

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.