31 January 2026, Saturday

Related news

January 31, 2026
June 20, 2025
October 1, 2024
September 28, 2024
February 13, 2024
February 8, 2024
October 30, 2023

ഇടതുപക്ഷ സഹകരണം ദേശീയതലത്തിൽ വിപുലപ്പെടുത്തും: ഐഎൻഎൽ

Janayugom Webdesk
കോഴിക്കോട്
January 31, 2026 7:45 pm

ദേശീയ തലത്തിൽ ഇടതുപക്ഷ സഹകരണം വിപുലപ്പെടുത്തുമെന്ന് ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി, ബംഗാൾ, കർണാടക സിപിഎം സെക്രട്ടറിമാരായ മുഹമ്മദ് സലീം, കെ പ്രകാശ്, മുൻ കേന്ദ്രമന്ത്രി സി എം ഇബ്റാഹീം എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡിന്റെ ഭാഗമായി പുതുതായി അവതരിപ്പിക്കപ്പെട്ട എസ്ഐആർ ന്യൂനപക്ഷ വംശഹത്യക്കായി സംഘപരിവാർ പുനർനിർമ്മിച്ചെടുത്ത മൂർച്ചയേറിയ ആയുധമാണ്. 

ഇത്തരം നീക്കങ്ങൾക്കെതിരെയുള്ള നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ പ്രതിരോധത്തിനും പൊതുജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
നിലവിൽ കേരളത്തിൽ പാർട്ടിക്ക് അനുവദിച്ചിട്ടുള്ള കോഴിക്കോട് സൗത്ത്, കാസർക്കോട്, വള്ളിക്കുന്ന് മണ്ഡലങ്ങൾക്ക് പുറമെ വടകര, കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ കൂടി മത്സരിക്കാൻ അവസരം ലഭിച്ചാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഐഎൻഎല്ലിന് സാധിക്കുമെന്നും ഐഎൻഎൽ നേതാക്കൾ പറഞ്ഞു. ഐഎൻഎൽ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി സമദ് നരിപ്പറ്റ, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി പി അൻവർ സാദത്ത്, എൻഡബ്ല്യുഎൽ ദേശീയ പ്രസിഡന്റ് ഡോ. ഷമീന മെഹ്താബ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.