22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024

ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം; ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
November 11, 2024 10:51 pm

13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിനും, ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഇടതുപക്ഷത്തിന്റെ അംഗസംഖ്യ പാർലമെന്റിൽ വർധിപ്പിക്കേണ്ടതുണ്ട്. 

സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനുപകരം ഇടതുപക്ഷത്തെ തകർക്കാനുള്ള ഇടപെടലാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. തെറ്റായ ഈ രാഷ്ട്രീയ നിലപാടിനെതിരായുള്ള വിധിയെഴുത്തായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഫലം മാറേണ്ടതുണ്ട്. കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൽഡിഎഫിന്റെ വിജയം ആവശ്യമാണ്. ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ യുഡിഎഫ് — ബിജെപി കൂട്ടുകെട്ടിനെതിരായുള്ള ജനവിധിയാക്കി മാറ്റേണ്ടതുണ്ട്. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചും, ബദൽ നയങ്ങൾ മുന്നോട്ടുവച്ചും പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ജനവിധിയായി ഇത് മാറണം.ചേലക്കരയിൽ തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിന് എൽഡിഎഫിന്റെ വിജയം അനിവാര്യമാണ്. ആ ദിശയിലേക്ക് തന്നെയാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും വ്യക്തമാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.