17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 2, 2024

കേന്ദ്രധനമന്ത്രിയുടെ അവകാശവാദം പച്ചക്കള്ളമെന്ന് ഇടതുപക്ഷ എംപിമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2024 10:26 am

സംസ്ഥാനത്തിന് അര്‍ഹമായ നികുതി വഹിതം നല്‍കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ഇടതുപക്ഷഎംപിമാര്‍. ധനമന്ത്രിയുടെ വ്യാജ അവകാശവാദം ഖണ്ഡിക്കാനുള്ള അവസരം സഭാധ്യക്ഷന്‍ നിഷേധിച്ചെന്ന് സിപിഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം മാധ്യമങ്ങളോട് പറഞ്ഞു.

റവന്യൂ കമ്മി ഗ്രാന്റ്‌ വിഹിതവും ജിഎസ്‌ടി നഷ്‌ടപരിഹാരവുമടക്കം ചേർത്ത്‌ ഒരു ലക്ഷം കോടിയോളം രൂപ കേരളത്തിന്‌ നൽകിയെന്നാണ്‌ ധനമന്ത്രിയുടെ അവകാശവാദം. ജിഎസ്‌ടി നിയമമനുസരിച്ച്‌ നൽകേണ്ട തുകയാണിത്‌. പ്രത്യേക സൗജന്യമല്ല. കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക്‌ സംസ്ഥാനത്തിന്‌ നൽകുന്ന തുക കേന്ദ്രസഹായമെന്ന്‌ ചിത്രീകരിക്കുന്നു. കേരളം നടത്തിയ സമരം കന്യാകുമാരിമുതൽ കശ്‌മീർവരെ സൃഷ്ടിച്ച പ്രതിഫലനത്തിന്റെ ഭാഗമാണ്‌ വ്യാജ കണക്ക്‌ പ്രഖ്യാപനത്തിനു പിന്നിലെന്നും കരീം പറഞ്ഞു.

വി ശിവദാസൻ, എ എ റഹിം, പി സന്തോഷ്‌ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.കേന്ദ്രത്തിന്റെ നികുതി വരുമാനം ഉയർന്നിട്ടും അതിനനുസരിച്ചുള്ള വിഹിതം കേരളത്തിന്‌ നൽകിയിട്ടില്ല. കേരളത്തിന്‌ 1.9 ശതമാനമായി വിഹിതം വെട്ടിക്കുറച്ചപ്പോൾ യുപിക്ക്‌ 17.93 ശതമാനം, ബിഹാറിന്‌ 10.58 ശതമാനം എന്നിങ്ങനെ നൽകി. കടമെടുപ്പ്‌ പരിധി രാഷ്‌ട്രീയ കാരണങ്ങളാൽ ചുരുക്കി. കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം കേരളത്തിന്റെ ആവശ്യം ന്യായമാണെന്നു പറഞ്ഞു. അത്‌ കേട്ടിട്ടെങ്കിലും സംസ്ഥാന നേതൃത്വം തെറ്റ്‌ തിരുത്തണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

Eng­lish Summary:
Left MPs call Union Finance Min­is­ter’s claim a big lie

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.