21 January 2026, Wednesday

Related news

January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

ജനാധിപത്യ ബദലിനായി ഇടതുപാർട്ടികൾ ഒന്നിക്കണം: രാജാജി മാത്യു തോമസ്

Janayugom Webdesk
കൊച്ചി
November 19, 2023 8:43 am

ജനാധിപത്യ ബദലിനായി രാജ്യത്തെ ഇടതുപക്ഷങ്ങൾക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു. മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രവർത്തനം നടത്തുന്നതിന് ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽപിഐ (റെഡ് ഫ്ലാഗ് ) കേരള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ‘ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും’ എന്ന വിഷയത്തിലുള്ള സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയും തൊഴിലാളികൾക്ക് വേണ്ടിയും കർഷകർക്ക് വേണ്ടിയും ശബ്ദിക്കാൻ ഇടതുപക്ഷ പാർട്ടികൾക്ക് മാത്രമാണ് സാധിക്കുന്നത്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ഇടതുപക്ഷ മനസുള്ള പാർട്ടികൾക്ക് വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും രാജാജി മാത്യു തോമസ് ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ജനാധിപത്യ ശക്തികളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് ഇടതുപാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത സെമിനാർ അഭിപ്രായപ്പെട്ടു. സെമിനാറിൽ എം എൽപിഐ (റെഡ് ഫ്ലാഗ് ) സംസ്ഥാന സെക്രട്ടറി പി ഉണ്ണിച്ചെക്കൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഫ്രെഡി കെ താഴത്ത് വിഷയം അവതരിപ്പിച്ചു. സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു, ആർഎസ്‍പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എംസിപിഐ (യു ) സംസ്ഥാന സെക്രട്ടറി എം ശ്രീകുമാർ, ആർഎംപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഹരിഹരൻ, കെ എം സലിം കുമാർ, പ്രൊഫ. വി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. എംഎൽപി ഐ (റെഡ് ഫ്ലാഗ് ) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചാൾസ് ജോർജ് സ്വാഗതവും അഡ്വ. ടി ബി മിനി നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: left par­ties must unite for demo­c­ra­t­ic alter­na­tive: Raja­ji Math­ew Thomas
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.