21 January 2026, Wednesday

ജൂലൈയ് ഒമ്പതിലെ പണിമുടക്കിന് ഇടതു പാര്‍ട്ടികളുടെ പിന്തുണ

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2025 4:09 pm

അടുത്ത മാസം ഒമ്പതിന് നടക്കുന്ന പണിമുടക്കിന് ഇടതു പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ. കോര്‍പ്പറേറ്റ് അനുകൂല പരിഷ്കാരങ്ങളുടെ ഭാഗമായി തൊഴില്‍ കോ‍ഡുകള്‍ നടപ്പാക്കുന്നതിനും, തൊഴിലാളികളുടെ അടിസ്ഥാന ജനാധപത്യ അവകാശങ്ങള്‍ ഹനിക്കുന്നതിനും എതിരായിടാടണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുഖളുടെയും പൊതുവേദിയുടെ ആഹ്വാന പ്രകാരം അടുത്തമാസം ഒമ്പതിന് നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിന് അഞ്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു 

മൂന്നാം വട്ടവും രാജ്യത്ത്‌ അധികാരത്തിൽ വന്ന ബിജെപി സർക്കാർ നവഉദാരഅജണ്ടയുടെ ഭാഗമായി തൊഴിൽ കോഡുകളുമായി മുന്നോട്ടുപോവുകയാണ്‌. തന്ത്രപ്രധാനമായ പ്രതിരോധ– വാർത്താവിനിമയ മേഖലകളിൽ ഉൾപ്പടെ ദേശീയ വിഭവങ്ങളുടെ സ്വകാര്യവൽക്കരണം ദ്രുതഗതിയിൽ നടപ്പാക്കുന്നു. ഇത്തരം നയങ്ങൾക്കെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനും ശ്രമിക്കുന്നു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സാമാന്യജനങ്ങളുടെയും ആവശ്യങ്ങളും പ്രതിഫലിക്കുന്ന ആവശ്യങ്ങൾ ഉയർത്തിയാണ്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളികളുടെ സംഘടനകളും പണിമുടക്കിന്‌ പിന്തുണ നൽകുന്നുണ്ട്‌. ഭിന്നിപ്പിക്കാനും വിദ്വേഷം പടർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാനും പണിമുടക്ക്‌ സഹായിക്കും.പണിമുടക്കിന് പിന്തുണ നല്‍കാനും ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാനും ജനറല്‍ സെക്രട്ടറിമാരായ ഡി. രാജ് (സിപിഐ), എം എ ബേബി (സിപിഐ(എം), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ– ലിബറേഷൻ), മനോജ്‌ ഭട്ടാചാര്യ ( ആർഎസ്‌പി), ദേവരാജൻ (ഫോർവേഡ്‌ ബ്ലോക്ക്‌) എന്നിവർ ആഹ്വാനം ചെയ്‌തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.