
കഴിഞ്ഞവർഷം സ്കൂൾ വെക്കേഷൻ കാലത്ത് 13 ഉം 12 ഉം 9 ഉം വയസ്സുള്ള സഹോദരിമാരെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത 17 കാരനെ
മൂഴിയാർ പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന്, കൊല്ലം ജുവനൈൽ ഹോമിലേക്ക് മാറ്റി. ഇന്നലെയാണ് വിവരമറിഞ്ഞു മൂഴിയാർ പോലീസ് കേസ് എടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി(17)യെ ഉടനെതന്നെ കണ്ടെത്തി സഹോദരന്റെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കോന്നിയിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ അടച്ച അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. അമ്മ ജോലിക്ക്പുറത്തുപോകുമ്പോഴായിരുന്നു പീഡനം. കോന്നിയിലെ ബാലികാസദനത്തിൽ കഴിയുമ്പോൾ, കൗൺസിലിംഗിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന്, അധികൃതർ ശിശു ക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാർ പോലീസിനെ അറിയിക്കുകയും, കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പത്തനംതിട്ട വനിതാ എസ് ഐ കെ ആർ ഷെമിമോൾ അവിടെയെത്തി കുട്ടികളുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തി. തുടർന്ന്, മൂഴിയാർ പോലീസ് മൂന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എസ് ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.