ചാന്‍സലര്‍സ്ഥാനത്തു നിന്നുംഗവര്‍ണറെ നീക്കം ചെയ്യുന്ന സര്‍വകലാശാല നിമയമ ഭേദഗതിയില്‍ ബില്‍ രാഷട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം.രാജ്ഭവന്‍ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍നായരാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ ബാധിക്കുന്ന വിഷയത്തില്‍ സ്വയം തീരുമാനം എടുക്കരുത് എന്നാണ് നിയമോപദേശം നല്‍കിയത്.
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്‍ രാഷട്രപതിക്ക് വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ തന്നെ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെകൂടി ബാധിക്കുന്ന കാര്യമായതിനാല്‍ ഒറ്റക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. നിയമസഭാ സമ്മേളനത്തിൽ പാസായ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കാനുള്ള രണ്ടു ബില്ലുകൾ ഒഴികെയുള്ള മറ്റു ബില്ലുകൾക്ക് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
സർവകലാശാലകളുടെ ചാൻസലർ ബില്ലുകൾ,നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ, ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ഭേദഗതി ബിൽ തുടങ്ങി 17 ബില്ലുകളായിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയത്.
English Summary:
Legal advice to Governor to send Chancellor Bill to President
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.