സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പണപ്പിരിവ് നടത്തുന്ന സംഘങ്ങളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. വ്യാജ വീഡിയോകളെ സൃഷ്ടിച്ചും അനുമതിയില്ലാതെ ഷൂട്ടു ചെയ്തും പിന്നീട് അഭ്യര്‍ത്ഥന എഡിറ്റ് ചെയ്ത് ചേര്‍ത്ത് തട്ടിപ്പു നടത്തുന്നവരുടെ എണ്ണം അനുദിനം ഉയര്‍ന്നു വരികയാണെന്നും പരാതിയില്‍ പറയുന്നു. വീഡിയോകള്‍ പലതും വർഷങ്ങൾക്കുമുമ്പുള്ളതും രോഗി അറിയാതെ ഏജന്റുമാര്‍ സ്വന്തം അക്കൗണ്ടു നമ്പറുകള്‍ ചേര്‍ത്തും തയ്യാറാക്കിയ നൂറുകണക്കിന് വീഡിയോകളാണ് പ്രചരിക്കുന്നത്.
ഗുരുതരമായി രോഗം ബാധിച്ചവർ, ദുരിതജീവിതം നയിക്കുന്നവർ എന്നിവരുടെയെല്ലാം സഹായ അഭ്യർത്ഥനകൾ വീഡിയോകളിൽ ചിത്രീകരിച്ച ശേഷം വാട്സ്ആപ്, ഫേസ്ബുക്, യൂ ട്യൂബ് എന്നിവയിലൂടെ വാർത്തകൾ ഷെയർ ചെയ്ത് പണപ്പിരിവ് നടത്തുന്ന സംഘങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും പുതിയ ഡിജിപിക്കും പരാതി നല്‍കിയതെന്ന് കഞ്ചിക്കോട് സ്വദേശി മനോഹർ ഇരിങ്ങൽ അറിയിച്ചു. വാർത്തകളിലൂടെ കണ്ടെത്തുന്ന പണത്തിന്റെ 25%മുതൽ 75% വരെ തുകയും തയ്യാർ ആക്കിയ വ്യക്തികളുടെ കൈകളിലാണ് എത്തുന്നതെന്നും ആരോപണമുണ്ട്. അനിയന്ത്രിതമായി തുടരുന്ന ഇത്തരം പണപ്പിരിവുകളിൽ നിയന്ത്രണം വരുത്തണമെന്നും, ബന്ധപ്പെട്ട പോലീസ് അധികൃതർ, സഹായകമ്മിറ്റി എന്നിവരുടെ അനുമതിയോടുകൂടി മാത്രമേ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാവൂ തുടങ്ങിയ നിർദ്ദേശങ്ങൾ നൽകണമെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വയനാട് സ്വദേശിയായ കൃഷി ഓഫീസര്‍, ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍, ലോട്ടറി തൊഴിലാളി മരിച്ചിട്ട് വര്‍ഷങ്ങളായ തൃശൂര്‍ സ്വദേശിനി, കാന്‍സുഖപ്പെട്ട കോഴിക്കോട് സ്വദേശി എന്നിവരുടെയെയെല്ലാം പേരില്‍ ഇപ്പോഴും പണാഭ്യര്‍ത്ഥന അടങ്ങിയ വീഡിയോ പ്രചരിക്കുന്നുണ്ട്. വ്യാജ വീഡിയോകള്‍ നീക്കം ചെയ്ത് പ്രചാരണം തടയണമെന്നും സ്വന്തം അക്കൗണ്ടുകള്‍ നല്‍കി തട്ടിപ്പു നടത്തുന്നവരെ സൈബര്‍ പൊലീസ് സഹായത്തോടെ തുക തിരിച്ചെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ആവശ്യവും പലരും ഉന്നയിക്കുന്നുണ്ട്. പണാപഹരണ കേസുകളിലെ പരാതികളില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.
English Summary: Many people asking for money on social media are fake
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.