21 January 2026, Wednesday

Related news

January 14, 2026
January 12, 2026
January 9, 2026
December 27, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 16, 2025
December 2, 2025

നിയമസഭാ പുസ്തകോത്സവം: ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 9, 2026 6:56 pm

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. പുസ്തകാസ്വാദനം ജൂനിയേഴ്‌സ് വിഭാഗത്തിൽ ലിയ സച്ചിൻ, അമല പി. ആർ., ദിയ റോസ് മറിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും രാമാനുജൻ പി. എസ്. പ്രോത്സാഹന സമ്മാനവും നേടി. സീനിയേഴ്‌സ് വിഭാഗത്തിൽ നിഷകമാരി ടി., ബിജി ജി. ബാബു, കരോൾ എബ്രഹാം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ഷഫീക് കരക്കാട് പ്രോത്സാഹന സമ്മാനവും നേടി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ശ്രീജ പ്രിയദർശനൻ, രാജീവ് എം., സരിത എസ്. നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജയകുമാർ വി. എസ്. പ്രോത്സാഹന സമ്മാനത്തിനർഹമായി. പദ്യപാരായണം സബ് ജൂനിയേഴ്‌സ് വിഭാഗത്തിൽ സാത്വിക് കൃഷ്ണ വി., അർജുൻ ബി., ഇനിയ കെ. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നവനീത് എച്ച്. പ്രോത്സാഹന സമ്മാനവും നേടി. ജൂനിയേഴ്‌സ് വിഭാഗത്തിൽ നിദാ ഫാത്തിമ എസ്., ചിന്മയി എസ്, അൻവിത കൃഷ്ണൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ഹരിനാരായണൻ വി. പ്രോത്സാഹന സമ്മാനവും നേടി. സീനിയേഴ്സ് വിഭാഗത്തിൽ ദേവിപ്രിയ വി. ആർ., രേഷ്മ കെ.വി., അഭിജിത്ത് എസ്. ബാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ആദിത്യനാരായണൻ വി. പ്രോത്സാഹന സമ്മാനവും നേടി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ സുനിത സിറാജ്, രാജീവ് വി., സുധർമ്മ കുമാരി എസ്. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും സുജ കെ. എൽ. പ്രോത്സാഹന സമ്മാനത്തിനുമർഹമായി.

ഒരു കഥ പറയാം സബ് ജൂനിയേഴ്‌സ് വിഭാഗത്തിൽ വൈദേഹി വി., മുഹമ്മദ് അയാൻ പി., ഹൈഫ അരാഫത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും മേധ ഇഷാനി പ്രോത്സാഹന സമ്മാനവും നേടി. ജൂനിയേഴ്‌സ് വിഭാഗത്തിൽ മിന്ന രഞ്ജിത്ത്, ശ്രീഗംഗ എം., ഫിലിപ്പ് സച്ചിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ദേവനന്ദ എസ്. തമ്പി പ്രോത്സാഹന സമ്മാനവും നേടി. സീനിയേഴ്‌സ് വിഭാഗത്തിൽ കരോൾ എബ്രഹാം, അബ്ദുൾ ഹാദി അലി മുബാരക് എ., പ്രവീൺ ജോസഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ജോബി ബേബി പ്രോത്സാഹന സമ്മാനവും നേടി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ വിനീത ഒ. പി.. നല്ലശിവം ഗണേഷ് കുമാർ, അരുൺ കുമാർ പി. വി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ഡി. സുചിത്രൻ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി. റീൽസ് മത്സരത്തിൽ അനുജ നായർ, അനീന ആർ എസ്., ബിജി. ജി. ബാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ജി.വി.എച്ച്.എസ്.എസ്. കൊപ്പം പ്രോത്സാഹന സമ്മാനവും നേടി. ഹ്രസ്വ ചിത്ര മത്സരത്തിൽ സൂരജ് ദേവ്, ബാലാജി ശർമ്മ, ഡോ. ശ്യാം എം. എസ്. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനമായ ജനുവരി 11ന് ഉച്ചയ്ക്ക് 1 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.