3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

February 19, 2025
February 19, 2025
February 17, 2025
February 15, 2025
October 14, 2024
March 13, 2024
January 29, 2024
January 24, 2024
October 19, 2023
September 27, 2023

നിയമസഭ പരിസ്ഥിതി സമിതി 30 ന് മൂന്നാറിൽ

Janayugom Webdesk
തിരുവനന്തപുരം
December 16, 2022 8:28 am

പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി 30ന് മൂന്നാറില്‍ യോഗം ചേരും. രാവിലെ 10ന് മൂന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം. ഇടുക്കി ജില്ലയിലെ പള്ളിവാസൽ കെഎസ്ഇബി വിപുലീകരണ പദ്ധതികളുടെ മറവിൽ വ്യാജ പട്ടയങ്ങളുണ്ടാക്കി അനധികൃത നിർമ്മാണം നടത്തുന്നതായി സമിതിക്ക് ലഭിച്ച നിവേദനത്തിൽ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തും. പരിസ്ഥിതി സംബന്ധിച്ച സമിതി (2016–19)യുടെ ഒന്നാമത് റിപ്പോർട്ടിന്റെ (മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പ്രത്യേക റിപ്പോർട്ട്) ആക്ഷൻ ടേക്കൺ റിപ്പോർട്ടിൽ വിവിധ വകുപ്പുകൾ സ്വീകരിച്ചതായി പരാമർശിച്ച നടപടികളും പരിശോധിക്കും.

ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും വിവര ശേഖരണം നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനങ്ങളും സമിതി സ്വീകരിക്കും. യോഗശേഷം പള്ളിവാസൽ കെഎസ്ഇബി വിപുലീകരണ പദ്ധതിപ്രദേശവും അനുബന്ധ സ്ഥലങ്ങളും മൂന്നാറിലെ പാരിസ്ഥിതിക/ മലിനീകരണ പ്രശ്‌നങ്ങൾ നേരിടുന്ന പ്രദേശങ്ങളും സന്ദർശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.