23 January 2026, Friday

Related news

December 30, 2025
December 21, 2025
December 10, 2025
October 25, 2025
October 19, 2025
October 10, 2025
August 5, 2025
August 5, 2025
July 29, 2025
June 17, 2025

മുണ്ടക്കയത്തിറങ്ങിയ പുലി പിടിയില്‍

Janayugom Webdesk
കോട്ടയം
July 20, 2023 9:00 am

മുണ്ടക്കയം പുലിക്കുന്നിൽ ഇറങ്ങിയ പുലി പിടിയിൽ. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിക്കുന്ന് ചിറയ്ക്കൽ കെ.എം സുദന്റെ വീടിന് സമീപം വച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. സുദന്റെ ആടിനെ കഴിഞ്ഞ ദിവസം രാത്രിയിൽ പുലി അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം കണ്ണിമലയിലും പുലി ആടിനെ കൊന്നിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്ത് പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

Eng­lish Summary:leopard caught in mundakayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.