10 December 2025, Wednesday

Related news

August 16, 2025
August 1, 2025
April 3, 2025
December 10, 2024
January 7, 2024
September 29, 2023
September 6, 2023
August 12, 2023
June 24, 2023
February 8, 2023

കോടതി വളപ്പില്‍ പുലി: നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഗാസിയാബാദ്
February 8, 2023 10:52 pm

കോടതി വളപ്പില്‍ കയറിയ പുലിയുടെ ആക്രമണത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരിക്ക് സാരമുള്ളതാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കോടതി സമുച്ചയത്തിന്റെ ആദ്യ നിലയില്‍ എത്തിയ പുലി അക്രമാസക്തനാവുകയും ആളുകളെ ആക്രമിക്കുകയുമായിരുന്നു. പുലിയെ വിരട്ടിയോടിക്കാന്‍ പോയ സംഘത്തിലുള്ള അഭിഭാഷകന്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ചെരുപ്പ് നന്നാക്കുന്ന ആള്‍ എന്നിവര്‍ക്കാണ് വലിയ പരിക്കുകളുള്ളത്. 14 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് അഭിഭാഷകരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.