12 February 2026, Thursday

Related news

February 11, 2026
February 8, 2026
February 1, 2026
January 28, 2026
January 24, 2026
January 1, 2026
December 30, 2025
December 25, 2025
December 21, 2025
December 16, 2025

കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി കൂട്ടില്‍ കുടുങ്ങി

Janayugom Webdesk
കാസര്‍കോട്
March 26, 2025 12:25 pm

കാസര്‍കോട് കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി വനം വകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി. കൊളത്തൂര്‍ നിടുവോട്ടെ എ. ജനാര്‍ദനന്‍റെ റബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് ഏകദേശം അഞ്ച് വയസുള്ള ആണ്‍പുലി കുടുങ്ങിയത്. കൂട്ടിലായ പുലിയെ കുറ്റിക്കോല്‍ പള്ളത്തുംങ്കാലിലെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. വയനാട്ടില്‍ നിന്നും വെറ്റിനറി സര്‍ജന്‍ എത്തിയ ശേഷം പരിശോധന നടത്തും. ഫെബ്രുവരി 23ന് രാത്രിയും ഇതേസ്ഥലത്ത് ഒരു പെണ്‍പുലി കുടുങ്ങിയിരുന്നു. കൂട് സ്ഥാപിച്ച സ്ഥലത്തെ വലിയ ഗുഹയിൽ രണ്ട് പുലികള്‍ കഴിയുന്നതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു. ഒരു പുലി ആദ്യം കൂട്ടിലായതോടെ രണ്ടാമത്തെ പുലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.