26 June 2024, Wednesday
KSFE Galaxy Chits

Related news

June 7, 2024
February 22, 2024
February 4, 2024
January 8, 2024
January 7, 2024
December 30, 2023
December 26, 2023
December 11, 2023
July 20, 2023
June 24, 2023

തിരുവമ്പാടിയിൽ പുള്ളിപ്പുലി ചത്ത നിലയിൽ; ദേഹത്ത്‌ മുള്ളൻ പന്നിയുടെ മുള്ളുകൾ

Janayugom Webdesk
തിരുവമ്പാടി
December 11, 2023 10:12 am

ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻ പുഴ മൈനാവളവിൽ തിങ്കൾ രാവിലെയാണ് നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്.

രാവിലെ സൊസൈറ്റിയിലേക്ക് പാലുമായി പോയ ക്ഷീരകർഷകരാണ് പുലിയെ റോഡിൽ ചത്ത നിലയിൽ കണ്ടത്. പ്രദേശത്ത്പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്‌. രണ്ടുമാസം മുമ്പ് ഒരു കർഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിരുന്നു.

Eng­lish Sum­ma­ry: A leop­ard was found dead in Muthappanpuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.