ക്യാമറകളില്‍പെടാതെ പൊന്നാമലയിലെ പുലികള്‍. വനം വകുപ്പ് പൊന്നാമലയില്‍ പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ട് ഒരാഴ്ചയോളം കഴിഞ്ഞിട്ടും പുലികള്‍ എത്തിയിട്ടില്ല. രണ്ടോളം പുലികളെയാണ് പുല്ലരിയാന്‍ പറമ്പില്‍ എത്തിയ വിട്ടമ്മയും, കുരുമുളക് പറിക്കുവാന്‍ കൊടിയില്‍ കയറിയ ആളും കണ്ടത്. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് പുലിയെ കണ്ട മേഖലകളില്‍ രണ്ടിടത്തായി ക്യാമറകള്‍ സ്ഥാപിച്ചത്.
ഒരാഴ്ചയോളമായിട്ടും വന്യമൃഗങ്ങള്‍ ക്യാമറിയില്‍ പതിഞ്ഞിട്ടില്ല. ആഹാരമായി മറ്റ് മൃഗങ്ങളെ കിട്ടിയതിനെ തുടര്‍ന്നോ, ജനങ്ങളുടെ സാന്നിദ്ധ്യം കൂടുതലായതുകൊണ്ടോ ആകാം മൃഗങ്ങള്‍ തിരികെ ഈ പ്രദേശങ്ങളില്‍ എത്താത്. പൂച്ചപുലിയാണെങ്കിലും ഇത്തരത്തില്‍ വരാതിരിക്കുവാന്‍ കാരണമാകാം. എന്നിരുന്നാലും ഒരാഴ്ച കൂടി ക്യാമറകളിലൂടെയുള്ള നിരീക്ഷണം നടത്തുന്നവാനാണ് പദ്ധതിയെന്ന് കുമളി വനം വകുപ്പ് റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു. വണ്ടിപെരിയാര്‍ തങ്കമലയില്‍ പശുവിനെ കൊന്നു തിന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ആക്രമിച്ച മൃഗത്തിന്റെ പാദങ്ങളുടെ അടയാളമൊന്നും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിനാല്‍ തന്നെ കൂട്ടമായ് എത്തിയ ചെന്നായ്ക്കളാകാം ഇത്തരത്തില്‍ പശുവിനെ കൊന്ന് തിന്നതെന്നാണ് പ്രാഥമിക അനുമാനം.
English Summary: leopards at idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.