ഒരു വീട്ടില്‍ നിന്ന് ഒരു സ്ത്രീ സംരംഭക ഉയര്‍ന്നു വരട്ടെ, അവര്‍ സ്വയം പര്യാപ്തത നേടട്ടെ. പറയുന്നത് കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ത്രീ സംരംഭക എന്ന നിലയില്‍ മികവ് തെളിയിച്ച അനൂസ് ഹെര്‍ബ്സ് സിഇഒ അനു കണ്ണനുണ്ണിയാണ്. 2021ലെ മികച്ച സംരംഭകര്‍ക്കുള്ള ഗാന്ധി പുരസ്‌കാര ജേതാവ് കൂടിയാണ് അനു കണ്ണനുണ്ണി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാതെ ഉപഭോക്താക്കളില്‍ നിന്ന് വാമൊഴിയായി അനൂസ് ഹെര്‍ബ്സും, സംരംഭക അനു കണ്ണനുണ്ണിയും കോവിഡ് പ്രതിസന്ധി കാലത്തും കയ്യടി നേടുകയാണ്.
സാമൂഹിക പ്രതിബദ്ധതയിലും അനുകണ്ണനുണ്ണിയും, അനൂസ് ഹെര്‍ബ്സും മികവ് പുലര്‍ത്തുന്നു. 2022 ജനുവരി മുതല്‍ അനൂസ് ഹെര്‍ബ്സ് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഓരോ ഉപഭോക്താക്കളില്‍ നിന്നും ഒരു രൂപ വീതം പ്രതീക്ഷ എന്ന ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് എല്ലാ മാസവും നിശ്ചിത തുകയായി നല്‍കി വരുന്നു. കോവിഡ് കാലത്ത് ആലപ്പുഴ ജില്ലാ ആരോഗ്യ വകുപ്പിന് വേണ്ടി അനു കണ്ണനുണ്ണിയും, ഭര്‍ത്താവ് കണ്ണനുണ്ണി കലാഭവനും ചേര്‍ന്ന് ചെയ്ത കോവിഡ് ജാഗ്രതാ വീഡിയോകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായുള്ള ഉപഭോക്താക്കള്‍ തന്നെയാണ് അനൂസ് ഹെര്‍ബ്സിന്റെ പരസ്യ പ്രചാരകര്‍ എന്ന് അനു കണ്ണനുണ്ണി പറയുന്നു. ഇപ്പോള്‍ 18 പ്രൊഡക്ടുകളാണ് ഉള്ളത്. ഓണ്‍ലൈനായിട്ടാണ് വിപണനം. ഇന്ത്യക്ക് അകത്തും പുറത്തുമായി കാല്‍ ലക്ഷത്തോളം ഉപഭോക്താക്കള്‍ ഇപ്പോള്‍ അനൂസ് ഹെര്‍ബ്സിനുണ്ട്. ആഹാരത്തിലൂടെ ആരോഗ്യം എന്ന തത്വത്തെ മുന്‍നിര്‍ത്തി ന്യൂട്രിഷണല്‍ രംഗത്ത് പുതിയ കാല്‍വയ്പുമായി അനൂസ് ഹെര്‍ബ്‌സിന്റെ അനുബന്ധ സ്ഥാപനമായ ‘അനൂക’ ഉടന്‍ ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അനു കണ്ണനുണ്ണി പറഞ്ഞു.
English summary; Let there be one woman entrepreneur in every household
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.