സി പി ഐ മുൻ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിന് നാടിന്റെ യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെയും സി പി ഐ റെഡ് വോളണ്ടിയർമാരുടെ സല്യൂട്ടോടെയുമായിരുന്നു അന്തരിച്ച നേതാവിന് ജന്മനാട് വിട നൽകിയത്. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായിരുന്ന പി രാജുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തൊഴിലാളി സമൂഹവും എത്തിയിരുന്നു.
മൃതദേഹം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പാർട്ടിക്ക് വേണ്ടി നേതാക്കളായ കെ പി രാജേന്ദ്രൻ, കെ ഇ ഇസ്മായിൽ, കെ കെ അഷ്റഫ്, കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, ടി രഘുവരൻ, ബാബു പോൾ, ഇ കെ ശിവൻ, കെ എൻ സുഗതൻ, ടി സി സൻജിത് എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. വൈകിട്ട് നാലുമണിയോടെ കെടാമംഗലത്തെ മേപ്പള്ളി വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി സന്തോഷ് കുമാർ എം പി, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, കടന്നപ്പിള്ളി രാമചന്ദ്രൻ, മുതിർന്ന സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പി പി സുനീർ എംപി ഉൾപ്പെടെ നിരവധി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വ്യാഴാഴ്ച്ച പുലർച്ചെ അന്തരിച്ച പി രാജുവിന്റെ മൃതദേഹം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ ആശുപത്രിയിൽ നിന്നും വിലാപയാത്രയായി മൃതദേഹം പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ എത്തി. നാടിന്റെ നാനാ കോണുകളിൽ നിന്നുമെത്തിയ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിൽ എത്തിയത്. സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കമല സദാനന്ദൻ, കെ കെ അഷ്റഫ്, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, മന്ത്രി കെ രാജൻ, എംഎൽഎ മാരായ ഇ കെ വിജയൻ, അൻവർ സാദത്ത്, കെ ജെ മാക്സി, ഇ ടി ടൈസൺ മാസ്റ്റർ, വാഴൂർ സോമൻ, വി ആർ സുനിൽകുമാർ, മുൻ എംഎൽഎ മാരായ ബാബു പോൾ, എ കെ ചന്ദ്രൻ, എൽദോ എബ്രഹാം, എസ് ശർമ്മ, ജോസ് തെറ്റയിൽ, ജോണി നെല്ലൂർ, സാജു പോൾ, എ എം യൂസഫ്, ജോൺ ഫെർണാണ്ടസ്, ഡൊമിനിക് പ്രസന്റേഷൻ, സി എം ദിനേശ് മണി, സി പി ഐ മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ, നേതാക്കളായ വി ബി ബിനു, പി കെ കൃഷ്ണൻ, കെ സലിംകുമാർ, എൻ അരുൺ, ശാരദ മോഹൻ, ഇ കെ ശിവൻ, ടി രഘുവരൻ, പി കെ രാജേഷ്, ടി ടി ജിസ്മോൻ, കെ കെ വത്സരാജ്, ടി ആർ രമേശ്കുമാർ, സി പി സന്തോഷ് കുമാർ, സി പി ഷൈജൻ, പി കബീർ, വിജയൻ കുനിശ്ശേരി, കെ പി സുരേഷ് രാജ്, ജി കൃഷ്ണപ്രസാദ്, സി എൻ ചന്ദ്രൻ, അജിത് കൊളാടി, പി കെ മൂർത്തി, ശാന്തമ്മ പയസ്, എലിസബത്ത് അസീസി, മോഹൻ ചേന്ദംകുളം, സിപിഐ (എം) ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല, സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള, മുൻ എംപി കെ സുരേഷ് കുറുപ്പ്, ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി വി പി ജോർജ്ജ്, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എൽ ഡി എഫ് ജില്ലാ കൺവീനർ ജോർജ്ജ് ഇടപ്പരത്തി, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ, കാലടി സംസ്കൃത സർവകലാശാല മുൻ വിസി കെ എസ് രാധാകൃഷ്ണൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം എൻ ഗിരി, ടി യു സി ഐ സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്ജ്, പറവൂർ നഗരസഭാ ചെയർ പേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം ജെ രാജു, കൊച്ചി ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ചിന്ന തമ്പി തമിഴ്‌നാട്, പ്രൊഫ കെ അരവിന്ദാക്ഷൻ, സുനിൽ പി ഇളയിടം, പി ഹരികുമാർ കൊല്ലം, എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം ജി തങ്കപ്പൻ പിള്ള, ഈപ്പൻ ഫ്രാൻസിസ്, എം പി അച്യുതൻ, ഷെരീഫ് മരക്കാർ, അജയ് തറയിൽ, പി സി ജോസഫ്, മോളി എബ്രഹാം, വത്സല പ്രസന്നകുമാർ, എസ് എൻ ഡി പി പറവൂർ യൂണിയൻ പ്രസിഡന്റ് സി എൻ രാധാകൃഷ്ണൻ, സെക്രട്ടറി ഷൈജു മനക്കപ്പടി, പി എസ് മോഹനൻ, അഡ്വ. കെ എസ് അരുൺകുമാർ, അജ്മൽ ശ്രീകണ്ഠപുരം, ഐ എസ് കുണ്ടൂർ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ പി വിശ്വനാഥൻ, കെ വി വസന്തകുമാർ, ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ അഡ്വ. ജി മോട്ടിലാൽ, എറണാകുളം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ആർ ഗോപകുമാർ, പറവൂർ പ്രസ് ക്ലബ് സെക്രട്ടറി വർഗ്ഗീസ് മാണിയാറ, ഇ സി സതീശൻ, മഹിത മൂർത്തി, കെ എൻ ഗോപി, കെ എ നവാസ്, കെ എൻ സുഗതൻ, ഡിവിൻ കെ ദിനകരൻ, ടി കെ ഷബീബ്, മോളി വർഗീസ്, എം എം ജോർജ്ജ്, രാജേഷ് കാവുങ്കൽ, താര ദിലീപ്, എം ആർ ശോഭനൻ, കെ എൽ ദിലീപ് കുമാർ, പി കെ സുരേഷ്, എ കെ സജീവൻ, കെ കെ സന്തോഷ് ബാബു, എം മുകേഷ്, ജോളി പൊട്ടക്കൽ, പി ടി ബെന്നി, പി എ ജിറാർ, അബ്ദുൾ ജലീൽ, രമേശ് ചന്ദ്, പി വി പ്രേമാനന്ദൻ, എം പി ജോസഫ്, ജിൻസൺ വി പോൾ, കെ സി ജയപാലൻ, താവം ബാലകൃഷ്ണൻ, ടി സി സൻജിത്ത്, കെ ആർ റെനീഷ്, ഗോവിന്ദ് എസ്, സി എ ഫയാസ്, ജയ അരുൺകുമാർ ഉൾപ്പെടെ ജില്ലയിലെ പാർട്ടി ജില്ലാ കൗൺസിൽ അംഗങ്ങളും നേതാക്കളും ബഹുജന സംഘടനാ നേതാക്കളും വിവിധ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ടൗൺ ഹാളിലെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു. മുനിസിപ്പൽ ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം വിലാപ യാത്രയായി മൃതദേഹം കെടാമംഗലത്തെ വസതിയിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലിയാണ് അവസാനമായി പി രാജുവിനെ കാണുവാൻ കാത്തുനിന്നിരുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി സന്തോഷ് കുമാർ എംപി, കെ പ്രകാശ് ബാബു, മന്ത്രിമാരായ ജി ആർ അനിൽ, കടന്നപ്പിള്ളി രാമചന്ദ്രൻ, പി പ്രസാദ്, വി എസ് സുനിൽകുമാർ, വി ആർ സുനിൽകുമാർ എംഎൽഎ, സി എൻ ചന്ദ്രൻ, കെ കെ ശിവരാമൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, ആർ സജിലാൽ, മുൻ മന്ത്രി സി ദിവാകരൻ, കെ അജിത്ത്, ആർ ലതാദേവി, ശ്രീമൂലനഗരം മോഹനൻ, സി കെ ശശിധരൻ, കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി„ അഡ്വ. അരുൺകുമാർ, എം ടി നിക്സൺ, മുഖർശംഖ് വിദ്വാൻ പറവൂർ ഗോപകുമാർ, സിനിമാ താരം നാസർ, ദേശീയ വോളിബോൾ താരം കൊച്ചിൻ മൊയ്തീൻ നൈന, പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം എസ് രതീഷ്, മുൻ എംപി കെ പി ധനപാലൻ, തഹസിൽദാർ ടോമി സെബാസ്റ്റ്യൻ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും രാജുവിന് അന്ത്യാഞ്ജലി അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും, വ്യവസായ മന്ത്രി പി രാജീവിനും വേണ്ടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പുഷ്പചക്രം സമർപ്പിച്ചു. ആദരസൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. സഹോദരൻ രഘു, മരുമകൻ ഡോ. ജയകൃഷ്ണൻ എന്നിവർ ചേർന്ന് ചിതക്ക് തീ കൊളുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.