15 December 2025, Monday

Related news

December 14, 2025
December 13, 2025
December 12, 2025
December 12, 2025
December 7, 2025
December 6, 2025
December 6, 2025
December 3, 2025
December 1, 2025
November 26, 2025

കുഞ്ഞു നൈസയെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്ത്

Janayugom Webdesk
കല്പറ്റ
November 11, 2024 9:19 am

മുണ്ടക്കൈ ഉരുൾ ദുരന്തത്തില്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ട കുഞ്ഞു നൈസമോളെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് പി സന്തോഷ്‌കുമാര്‍ എംപി. നരേന്ദ്ര മോഡി ആശുപത്രിയിൽ സന്ദർശിച്ച് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത കുട്ടിയാണ് നൈസ. അന്ന് പ്രധാനമന്ത്രി നൈസമോളെ എടുത്ത ഫോട്ടോയും വൈറലായിരുന്നു. എന്നാല്‍ ദുരന്തത്തിൽപ്പെട്ടവർക്ക് ഒരു സഹായവും നൽകാതെ കേന്ദ്ര സർക്കാർ ഇരകളെ വഞ്ചിച്ച സാഹചര്യത്തിലാണ് എംപി കത്തെഴുതിയത്. ഉരുൾപൊട്ടൽ ജനങ്ങളെ എത്രമാത്രം വേദനിപ്പിച്ചു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് നൈസ മോളുടെ കഥ. കേന്ദ്രസർക്കാരിൽ നിന്ന് എത്രമാത്രം സഹായം ആവശ്യമാണെന്ന് ചൂരൽമലയും തെളിയിക്കുന്നു. 

കേരള സർക്കാർ പുനരധിവാസത്തിനായി സമഗ്രവും ശാസ്ത്രീയവുമായ ഒരു പദ്ധതി തയ്യാറാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പരമാവധി ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസത്തിന് കേന്ദ്രസർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് അയയ്ക്കണമെന്നും രാജ്യസഭയിൽ ദുരന്തം ഉണ്ടായപ്പോൾ ഉന്നയിച്ച ആവശ്യം ഞാൻ ആവർത്തിക്കുന്നു. 

താങ്കളുടെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഇല്ലെങ്കിൽ, കൊച്ചു നൈസയെപ്പോലുള്ള പലർക്കും വഞ്ചിക്കപ്പെട്ടതായി മാത്രമേ തോന്നുകയുള്ളൂ. കേരളത്തിലെ ജനങ്ങൾ അവളോടൊപ്പമുള്ള താങ്കളുടെ ചിത്രം യഥാർത്ഥ സഹതാപം ഇല്ലാത്ത ഒന്നായി മാത്രമേ കാണൂ എന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.