ചേർത്തല കടക്കരപ്പള്ളി പഞ്ചായത്തിൽ പത്താം വാർഡ് നിവർത്തിൽ വീട്ടിൽ സുകുമാരന്റെ ഭാര്യ കല്യാണി( 75) യെ മകൻ സന്തോഷ് വീട്ടിൽ വെച്ച് ചവിട്ടിയും തൊഴിച്ചും കൊലപ്പെടുത്തിയ സംഭവത്തിലാണ് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. 2019 മാർച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മകന് ഭാര്യയുമൊത്ത് സ്വൈര്യമായി ജീവിക്കുന്നതിന് ശാരീരീക അവശതകളും ഓർമ്മക്കുറവും ഉണ്ടായിരുന്ന അമ്മ കല്യാണി തടസമാണെന്ന് കണ്ട് അമ്മയും മകനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അമ്മയെ ചവിട്ടിയും തൊഴിച്ചും കഴുത്തിന് കുത്തിപ്പിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പ്രതി തന്നെ അമ്മയെ ആശുപത്രിയിലെത്തിക്കുകയും സ്വഭാവിക മരണമാണെന്ന് പോലീസിൽ മൊഴി കൊടുക്കുകയും ചെയ്തു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി ഗർഭപാത്രത്തിനും മറ്റും മുറിവുകൾ സംഭവിച്ച് അമിത രക്തസ്രാവം ഉണ്ടായി മരണപ്പെട്ടതാണെന്ന് വ്യക്തമായി.
തുടർന്ന് പട്ടണക്കാട് സബ് ഇൻസ്പെക്ടർ അമൃത് രംഗൻ നടത്തിയ അന്വേക്ഷണത്തിലാണ് അമ്മയെ സ്വന്തം മകനായ സന്തോഷ് കൊലപ്പെടുത്തുകയായിരുന്നുയെന്ന് തെളിഞ്ഞത്. കേസിലെ പ്രധാന സാക്ഷിയായിരുന്ന പ്രതിയുടെ സഹോദരിയും കൊല്ലപ്പെട്ട കല്യാണിയുടെ മകളുമായ സുധർമ്മയും അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തും സാക്ഷിവിസ്താരസമയം കൂറ് മാറിയിരുന്നു. എന്നാൽ അയൽവാസികളുടെ മൊഴിയും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണ്ണായകമായത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് എസിന്റെ ശ്രീമോൻ, അഡ്വക്കേറ്റുമാരായ നാരായണൻ ജി അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.