22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024

ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാം: റാഗിപ്പൊടിയും ഇനി റേഷന്‍ കടകളിലൂടെ ലഭിക്കും

Janayugom Webdesk
തിരുവനന്തപുരം
May 18, 2023 10:56 am

സംസ്ഥാനത്തെ പഞ്ചായത്തുകളിലെ അഞ്ച് റേഷൻ കടകളിൽ വീതം റാഗി ഉൾപ്പെടെയുള്ള ചെറുധാന്യ വിതരണം ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനില്‍ പറഞ്ഞു. രാഗി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിച്ച ചെറു ധാന്യ ചോർ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് ഇടുക്കി പാലക്കാട് ജില്ലകളിൽ എല്ലാ റേഷൻ കടകളിലും റാഗി വിതരണം ചെയ്യും. അതിനുപുറമേ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത അഞ്ച് റേഷൻ കടകളിലൂടെയും വിതരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെറുധന്യ സ്റ്റോറും മന്ത്രി സന്ദർശിച്ചു.

Eng­lish Sum­ma­ry: Lifestyle dis­eases can be avoid­ed: Ragi pow­der will also be avail­able through ration shops

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.