ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ്. 10 ലക്ഷം രൂപ പിഴയും ഡൽഹി പട്യാല ഹൗസ് കോടതി വിധിച്ചു. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പ്രവീണ്‍ സിങ്ങാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിധിപ്രസ്താവത്തിനു മുന്നോടിയായി പട്യാല ഹൗസ് കോടതിയിൽ വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, കശ്‌മീരിലെ സമാധാനത്തിന് വിഘാതം സൃഷ്‌ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് യാസിന്‍ മാലിക്കിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. കേസിന്റെ വാദത്തിനിടെ യാസിന്‍ മാലിക് തനിക്കെതിരായി ചുമത്തിയ വകുപ്പുകളെ എതിര്‍ക്കുന്നില്ലെന്ന് കോടതിയില്‍ പറയുകയും കുറ്റം സമ്മതിച്ച് അഭിഭാഷകനെ പിന്‍വലിക്കുകയും ചെയ്‌തിരുന്നു. യുഎപിഎ ഉൾപ്പെടെ ചുമത്തപ്പെട്ട മാലിക്കിന് വധശിക്ഷ നൽകണമെന്ന് ദേശീയ സുരക്ഷാ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആയുധം താഴെവച്ചിട്ട് വർഷങ്ങൾ ആയെന്നും തികഞ്ഞ ഗാന്ധിയനായിട്ടാണ് താൻ ജീവിക്കുന്നതെന്നും യാസിൻ മാലിക് കോടതിയിൽ പറഞ്ഞു.
English Summary: Lifetime prison for Yasin Malik
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.