
പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം അമേരിക്ക തകർത്തു. “പാമ്പിന്റെ തലയറുത്തു” എന്നാണ് ഈ നീക്കത്തെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്. യുഎസ് നാവികസേനാ കപ്പലിൽ നിന്ന് തൊടുത്ത മിസൈലുകൾ ഇറാന്റെ സൈനിക ആസ്ഥാനം തകർക്കുന്ന ദൃശ്യങ്ങൾ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരെ കൊലപ്പെടുത്തിയ വിഭാഗമാണ് ഐആർജിസി എന്നും ഇപ്പോൾ അവർക്ക് ആസ്ഥാനമില്ലെന്നും അമേരിക്ക വ്യക്തമാക്കി.
അതേസമയം, ഇറാനു മേലുള്ള ആക്രമണം ഇനിയും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏകദേശം നാല് മുതൽ അഞ്ച് ആഴ്ച വരെ ആക്രമണം തുടരാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഇതിനാവശ്യമായ ആയുധശേഖരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്ക സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും എന്നാൽ അവർ ഇത് നേരത്തെ ചെയ്യണമായിരുന്നു എന്നുമാണ് ട്രംപിന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.