ബിഹാറിൽ എസ്‌സി, എസ്‌ടി,ഒബിസി സംവരണം ഉയര്‍ത്തിയ നിയമഭേദഗതി റദ്ദാക്കിയ പട്‌ന ഹൈക്കോടതി ഉത്തരവിനെതിരെആർജെഡി നൽകിയ ഹർജിയിൽ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്.
വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.ബിഹാർ സംവരണനിയമഭേദഗതിയിലൂടെ പട്ടികജാതി,പട്ടികവർഗം,പിന്നാക്കം,അതിപിന്നാക്കം എന്നീ വിഭാഗക്കാര്‍ക്കുള്ള സംവരണം 50 ശതമാനത്തിൽനിന്നും 65 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. സംസ്ഥാനത്ത് സംവരണം ഉയര്‍ത്തേണ്ട അസാധാരണ സ്ഥിതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പട്‌ന ഹൈക്കോടതി ജൂണിൽ നിയമഭേദഗതി റദ്ദാക്കി.
ജനസംഖ്യാനുപാതികമായി മാത്രം സംവരണം ഉയര്‍ത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ബിഹാർ സർക്കാർ നൽകിയ ഹർജിയും സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.