
അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ മൂന്ന് പേര്‍ മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ പ്രളയയത്തിൽ നിരവധി വീടുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയത്. ടെക്‌സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നൂറോളം പേര്‍ മരണപ്പെട്ടിരുന്നു. അതിനിടയിലാണ് ന്യൂമെക്‌സിക്കോയിലും പ്രളയമുണ്ടായത്.
ന്യൂ മെക്സിക്കോയിലെ റുയിഡോസോ മലനിരകൾക്ക് താഴെയുള്ള നദീ തീരത്താണ് വെള്ളപ്പൊക്കം ഉണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ ഒന്നാകെ ഒഴുകി പോയതായാണ് വിവരം. തകർന്ന വീടുകളും കാറുകളും ചെളിയിൽ പുതഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ചുറ്റുമുള്ള പർവത നിരകളിൽ നിന്ന് മണ്ണിടിച്ചിലിനോടൊപ്പം പാഞ്ഞെത്തിയ പ്രളയജലം ഒരു ഗ്രാമത്തെയൊന്നാകെ തകർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.