
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളഞ്ഞത്. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും പ്രളയത്തില്‍ തകര്‍ന്നു.
രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്.
BREAKING: Dehradun: A massive flood has struck the Khir Ganga river in Uttarkashi, with water surging into Tharali village. Many individuals are feared trapped,
prompting immediate response from disaster teams.@pushkardhami
— Go Uttarakhand (@go_uttarakhand) August 5, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.