13 December 2025, Saturday

Related news

December 12, 2025
December 10, 2025
December 9, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 2, 2025
December 1, 2025
November 29, 2025

ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ

Janayugom Webdesk
അമരാവതി
December 12, 2025 10:02 pm

യെല്ലാണ്ടു സിപിഐയുടെ മുൻ എംഎൽഎയും ദരിദ്രരുടെ പോരാളിയുമായ ഗുമ്മടി നർസയ്യയുടെ ജീവിതകഥയെ വെള്ളിത്തിരയിൽ സംവിധായകൻ പരമേശ്വർ ഹിവ്രാലെ എത്തിക്കുന്നു. സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നർസയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കിൽ കന്നഡ സൂപ്പർ താരം ശിവ രാജ്കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറിൽ എൻ സുരേഷ് റെഡ്ഢിയാണ് ചിത്രം നിർമിക്കുന്നത്.

ഇന്നലെ പൽവഞ്ചയിൽ നടന്ന ബ്രഹ്മാണ്ഡ മുഹൂർത്ത ചടങ്ങിൽ ഛായാഗ്രഹണ മന്ത്രി കോമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി, കവിത, മല്ലു ഭാട്ടി വിക്രമർക്കയുടെ ഭാര്യ നന്ദിനി മല്ലു തുടങ്ങി നിരവധി രാഷ്ട്രീയപ്രമുഖർ പങ്കെടുത്തു. ഗീത ശിവരാജ്കുമാർ ആദ്യ ക്ലാപ്പ് നൽകി, കോമാട്ടിറെഡ്ഢി വെങ്കട്ട് റെഡ്ഢി ക്യാമറ സ്വിച്ച് ഓൺ ചെയ്തു, നന്ദിനി മല്ലു സ്‌ക്രിപ്റ്റ് കൈമാറി.

ചടങ്ങിൽ സംവിധായകൻ പരമേശ്വരന്റെ വാക്കുകൾ ഇങ്ങനെ “രാഷ്ട്രീയം തൊഴിലും ബിസിനസും അല്ല , അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. 20 വർഷം എംഎൽഎയായിരുന്ന ഗുമ്മടി നർസയ്യ ഒരു രൂപ പോലും തന്റെ പേരിൽ സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മഹത്വം വെള്ളിത്തിരയിൽ കാണിക്കേണ്ടതുണ്ട്. ഇത്രയും ഗംഭീര കഥയ്ക്ക് ഇത്രയും ഗംഭീര നായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഡോ. ശിവരാജ് കുമാറിനോടും നിർമാതാവ് എൻ സുരേഷ് റെഡ്ഢിയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.”

നിർമാതാവ് എൻ സുരേഷ് റെഡ്ഢിയുടെ വാക്കുകൾ ” ശിവരാജ് കുമാർ യഥാർത്ഥ നായകനും നല്ല ഹൃദയമുള്ള മനുഷ്യനാണ്. ഈ കഥാപാത്ര ഏറ്റെടുത്തതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം രാഷ്ട്രീയത്തിൽ പുതിയൊരു മാറ്റം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു”. നായകൻ ശിവരാജ് കുമാറിന്റെ വാക്കുകൾ” സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാൻ ഈ കഥാപാത്രത്തെ സ്വീകരിക്കുന്നു. സംവിധായകൻ പരമേശ്വറിനോടും നിർമാതാവിനോടും ഈ കഥാപാത്രം ഏൽപ്പിച്ചതിൽ നന്ദി അറിയിക്കുന്നു. ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു. സ്വന്തം കാര്യം നോക്കി ജീവിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെന്ന് എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. ഗുമ്മടി നർസയ്യയെ കണ്ടപ്പോൾ ഞാൻ എന്റെ പിതാവിനെ കണ്ടതുപോലെയാണ് തോന്നിയത്. ഈ ചിത്രത്തിനായി ഞാൻ തെലുഗ് ഭാഷ പഠിച്ച് ഞാൻ ഡബ് ചെയ്യും. എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഈ ചിത്രം ഒരു പ്രചോദനമാകും”

ഗുമ്മടി നർസയ്യയുടെ വാക്കുകൾ ഇങ്ങനെ” ഈ സിസ്റ്റത്തിൽ ഒരു മാറ്റം വേണം. ഞാൻ ഒരു മഹാനായ നേതാവല്ല, ഞാൻ നിങ്ങളെ പോലെ ഒരു സാധാരാണ മനുഷ്യനാണ്. ശിവരാജ് കുമാർ ഈ വേഷം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹത്തിൽ ഒരു വലിയ മാറ്റം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു”. ചിത്രത്തിന്റെ ഫസ്റ്റ്-ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും മറ്റ് അപ്‌ഡേറ്റുകളും ഇതിനോടകം തന്നെ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ഗുമ്മടി നർസയ്യയായി ശിവ രാജ്കുമാറിന്റെ അവതരണം വ്യാപകമായ പ്രശംസ നേടി തെലുങ്ക് പ്രേക്ഷകരിൽ വലിയ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.