
ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. രണ്ട് വനിതാ താരങ്ങള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇന്നലെ ഖജ്‌റാന റോഡില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഉപദ്രവം. സംഭവത്തില്‍ അഖ്വീല്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങള്‍ക്കാണ് ദുരനുഭവമുണ്ടായത്. ബൈക്കിലെത്തിയ പ്രതി ക്രിക്കറ്റ് താരങ്ങളെ ബൈക്കില്‍ പിന്തുടരുകയും അതില്‍ ഒരാളെ അനാവശ്യമായി കടന്നുപിടിക്കുകയുമായിരുന്നു. ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.
ഉടന്‍ തന്നെ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാന്നി സിമ്മന്‍സിനെ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഹിമാനി മിശ്ര താരങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ബിഎന്‍എസ് 74ഉം 78ഉം പ്രകാരം എംഐജി പൊലീസ് സ്റ്റേഷന്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ മുമ്പും ക്രിമിനല്‍ കേസുണ്ടായിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.