21 January 2026, Wednesday

കൈയിലുള്ളത് പരിമിതമായ ഭക്ഷണവും വെള്ളവും; യുഎസിലെ മൗണ്ട് ഡെനാലിയില്‍ കുടുങ്ങി മലയാളി പര്‍വതാരോഹകന്‍

Janayugom Webdesk
വാഷിങ്ടൺ
June 18, 2025 6:14 pm

വടക്കൻ അമേരിക്കൻ കൊടുമുടിയായ ഡെനാലി പര്‍വതത്തില്‍ കുടുങ്ങി മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലാണ് നിലവില്‍ ഹസന്‍ കുടുങ്ങിക്കിടക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ഖ് ഹസന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നാണ് ഷെയ്ക്കിന്റെ സന്ദേശം. എവറസ്റ്റ് ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷെയ്ക് ഹസന്‍ ഖാന്‍. 

ശക്തമായ കാറ്റും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കും. ബുധനാഴ്ച എട്ടരയോടുകൂടിയാണ് താൻ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഷെയ്ഖ് ഹസന്‍ ഖാന്റെ സാറ്റലൈറ്റ് ഫോൺകോള്‍ എത്തിയത്. തുടര്‍ന്ന് സന്ദേശവുമെത്തി. തമിഴ്‌നാട് സ്വദേശിക്കൊപ്പമാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ദെനാലിയിലേക്ക് പോയത്. ഇത് രണ്ടാംതവണയാണ് അദ്ദേഹം ഈ പര്‍വതം കയറുന്നത്. ഡെനാലി പര്‍വതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ കൊടുമുടി കീഴടക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പകുതിയില്‍ താഴെ മാത്രം ആളുകള്‍ക്ക് മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളു. അപകടസാധ്യതകള്‍ ഏറെയുള്ള സാഹസിക പര്‍വതാരോഹണമാണ് ഡെനാലിയിലേത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.