23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

മദ്യനയ അഴിമതി; അറസ്റ്റിനെതിരെ കവിത സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡൽഹി
March 18, 2024 9:32 pm

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത സുപ്രീം കോടതിയില്‍. സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയായിരുന്നു മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവില്‍ കവിതയുടെ അറസ്റ്റ്. തുടര്‍ന്ന് 23 വരെ കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്‌തെന്ന് കവിത ഹര്‍ജിയില്‍ പറയുന്നു. വിചാരണ വേളയിൽ സമൻസ് അയയ്ക്കില്ലെന്നും തന്നെ അറസ്റ്റ് ചെയ്യില്ലെന്നും ഇഡി ഉദ്യോഗസ്ഥർ നേരത്ത കോടതിയെ അറിയിച്ചിരുന്നുവെന്ന് അവർ ഹർജിയിൽ പരാമർശിച്ചു. ഇഡിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും കവിത ഹർജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ കഴിഞ്ഞ വർഷം കവിതയെ ഇഡി മൂന്ന് തവണ ചോദ്യം ചെയ്‌തിരുന്നു.

Eng­lish Sum­ma­ry: Liquor pol­i­cy cor­rup­tion; Kavitha in Supreme Court against arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.